Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെസ്സി വിവാദം: മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. മുൻ കായികമന്ത്രി അബ്ദുറഹ്മാനുവേണ്ടി ഔദ്യോഗിക കത്തിടപാടുകൾ നടത്തിയത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലനാണെന്നാണ് കണ്ടെത്തൽ.

സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമായാണ് കത്തിടപാടുകൾ നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. നയപരമായ വിഷയങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തുകൾ നൽകാൻ അധികാരമില്ലെന്നാണ് ചട്ടം. സത്യപാലൻ നടത്തിയ കത്തിടപാടുകളെല്ലാം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തൽ.

തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും.

തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് ലഭിച്ച നിയമോപദേശം. മുൻ കായികമന്ത്രി അബ്ദുറഹ്മാന്റെ വിദേശയാത്രകളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി സ്പോൺസറെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കും. സ്റ്റേഡിയം ചട്ടങ്ങൾ ലംഘിച്ച് വേദി കൈമാറിയെന്ന ആരോപണവും അന്വേഷണ സംഘം പരിശോധിക്കും.

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം ഉൾപ്പെടെ ഇടപാടുകൾ നടത്തിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമേ തട്ടിപ്പിന്റെ വ്യാപ്തിയും ഉത്തരവാദിത്തവും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer