Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: controversy

മെസ്സി വിവാദം: മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. മുൻ കായികമന്ത്രി അബ്ദുറഹ്മാനുവേണ്ടി ഔദ്യോഗിക കത്തിടപാടുകൾ നടത്തിയത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലനാണെന്നാണ് കണ്ടെത്തൽ. സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമായാണ് കത്തിടപാടുകൾ നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. നയപരമായ വിഷയങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തുകൾ നൽകാൻ അധികാരമില്ലെന്നാണ് ചട്ടം. സത്യപാലൻ നടത്തിയ കത്തിടപാടുകളെല്ലാം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തൽ. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. എഡിജിപി […]
Read more

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം: പ്രതികരിക്കാതെ ലീഗ് മന്ത്രിമാർ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ മുസ്‌ലിം ലീഗ് മന്ത്രിമാരായ എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും. മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. “പണ്ഡിതന്മാർ പറഞ്ഞതല്ലേ, അതിന് ഞാൻ മറുപടി പറയുന്നില്ല. അതിൽ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല,” എന്നായിരുന്നു എൻ. ഷംസുദ്ദീന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു കെ.എം. ഷാജിയുടെ നിലപാട്. മുസ്‌ലിം സമൂഹത്തിൽ നിരവധി ആളുകളുണ്ടെന്നും അവരോട് ചോദിച്ചാൽ മതിയെന്നും ഷാജി പറഞ്ഞു. കാന്തപുരത്തിന്റെ പരാമർശം സ്ത്രീ […]
Read more

ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ രൂക്ഷ പരാമർശം; പ്രതികരണവുമായി നടി തൃഷ കൃഷ്ണ

തമിഴ്നാട്: ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. അനാദരവ് എപ്പോഴും ചോദ്യംചെയ്യപെടുമെന്ന് തൃഷ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന്, ചൂണ്ടിക്കാട്ടികൊണ്ട് തൃഷയുടെ നിയമോപദേശകനായ നിത്യേഷ് നടരാജ് ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വെല്ലുവിളിയാകുമെന്ന പ്രസ്താവനയെയും പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ ഈ വിവാദ […]
Read more

കുണ്ടറ മണ്ഡലം സമ്മേളനത്തിലെ ത‌ർക്കം: മൂന്ന് സിപിഐ നേതാക്കൾക്ക് സസ്പെൻഷൻ

കൊല്ലം: കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റത്തിൽ മൂന്ന് നേതാക്കളെ സസ്പെൻറ് ചെയ്ത് സിപിഐ. ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു നടപടി. ജില്ലാ കൗൺസിൽ അംഗം എ ഗ്രേഷ്യസ്, മുൻ മണ്ഡലം സെക്രട്ടറി സുരേഷ് കുമാ‍ർ, മണ്ഡലംകമ്മിറ്റി അംഗം വാൾട്ട‍‍ർ എന്നിവ‍‍‍ർക്കെതിരെയാണ് നടപടി. കൊല്ലം ജില്ലയിലെ സിപിഐയുടെ ആദ്യ മണ്ഡലം സമ്മേളനമായിരുന്നു കുണ്ടറയിലേത്. സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോഴാണ് തർക്കവും സംഘർഷവും ഉണ്ടായത്. 14 അംഗങ്ങളാണ് നിർദേശത്തോട് വിയോജിച്ചത്. ഒൻപതുപേർ അനുകൂലിക്കുകയും രണ്ടംഗങ്ങൾ നിഷ്പക്ഷ നിലപാടെടുക്കുകയുമായിരുന്നു. തർക്കം […]
Read more

എൻ പി ചേക്കുട്ടിയെ ചേർത്തു പിടിക്കുന്നതാര്? സംഘപരിവാറിൽ വിവാദം

സി പി സുഗതൻ കോഴിക്കോട്ട് ആർഎസ്എസ് ആസ്ഥാനമായ കേസരി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം തേജസ് മുൻ പത്രാധിപർ എൻ പി ചേക്കുട്ടി വേദി പങ്കിട്ടതിനെ ചൊല്ലി സംഘപരിവാറിൽ വിവാദം. നിരോധിത സംഘടനയായ പി എഫ് ഐയുമായി ഉറ്റ ബന്ധം പുലർത്തുന്ന ചേക്കുട്ടിയെ സംഘപരിവാർ വേദികളിൽ സ്വീകാര്യനാക്കുന്ന ഘടകം എന്താണെന്ന് ചോദ്യം ഉയർന്നിട്ടുണ്ട്. നിരോധനത്തെ അതിജീവിച്ചു പ്രവർത്തിക്കുന്ന പി എഫ് ഐ മുഖപത്രം തേജസ് ന്യൂസ് ഓൺലൈനിൽ ചേക്കുട്ടിയുടെ വീഡിയോ പ്രോഗ്രാം […]
Read more

”ഞാൻ മയക്കുമരുന്നിന് അടിമയാണെന്ന് പ്രചരിപ്പിച്ചു” ; ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

തിരുവനന്തപുരം: നാന്‍സി റാണി സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടി ആഹാന കൃഷ്ണ. ചിത്രത്തിന്റെ സംവിധായകന്‍ മനുവിന്റെ ഭാര്യ നെെന കഴിഞ്ഞ ദിവസം നടത്തി ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിലാണ് ആഹാന പ്രതികരണവുമായി എത്തിയിരിക്കുന്നത്. നാൻസി റാണി എന്ന സിനിമയിലെ നായികയായ അഹാന പ്രൊമോഷന്‍ പരിപാടികള്‍ക്കും മറ്റും സഹകരിക്കുന്നില്ലെന്നാണ് നെെന ആരോപണം ഉന്നയിച്ചത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് നെെനയുടെ വിമർശനം. സിനിമയുടെ റിലീസിന് മുമ്പ് തന്നെ സംവിധായകന്‍ മനു മരണപ്പെട്ടിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് […]
Read more

വനംവകുപ്പിലും പൂച്ചക്കുട്ടി…

നമ്മുടെ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്. ഒരു വകുപ്പിനെയും ആ വകുപ്പിന്റെ മന്ത്രിയെയും ഒരു വനിത വരുതിയിലാക്കിയിരിക്കുന്നുവെന്ന് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ കൂടി പുറത്തേക്ക് വരികയാണ്. വനംവകുപ്പിലെ ജീവനക്കാരിയോട് അശ്ലീലസംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ ഇതുവരെയും വനംമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. വനംവകുപ്പിലാണ് ഉദ്യോഗസ്ഥരുടെ ഏറ്റമുട്ടലിനെത്തുടർന്ന് അശ്ലീല സംഭാഷണ ആരോപണം ഉയർന്നിരിക്കുന്നത്. സംഭവങ്ങളുടെ തുടർച്ചയായി ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ രഞ്ജിത്ത് കുമാറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. […]
Read more

അമിത് ഷായ്ക്ക് ആശംസ അറിയിച്ച് പോസ്റ്റർ, ചിത്രം സന്താനഭാരതിയുടേത്, തമിഴ്നാട്ടിൽ വിവാദം

ചെന്നൈ: തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്ററിനേ ചൊല്ലി വിവാദം. അമിത് ഷായ്ക്ക് ആശംസ നേര്‍ന്ന് ബിജെപിയുടേതെന്ന പേരിലുള്ള പോസ്റ്ററില്‍ അമിത് ഷായ്ക്ക് പകരം ഉപയോഗിച്ചിട്ടുള്ളത് സംവിധായകന്‍ സന്താന ഭാരതിയുടെതാണ്. റാണിപേട്ടില്‍ സന്ദര്‍ശനത്തിന് എത്തുന്ന അമിത് ഷായിക്കാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. പോസ്റ്റര്‍ വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ അരുള്‍മൊഴിയുടെ പേര് സഹിതമാണ് പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് പോസ്റ്ററിന് പിന്നിലെന്നാണ് എ അരുള്‍മൊഴി […]
Read more

വിനായകൻ വീണ്ടും വിവാദത്തിൽ; ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും

വീണ്ടും വിവാദത്തിലായി നടൻ വിനായകൻ. ഫ്‌ളാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.നില്‍ക്കുന്ന ഫ്‌ളാറ്റിന്റെ ഭാഗത്തുനിന്ന് എതിര്‍ഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക്‌ തുടര്‍ച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. തുടർന്ന് ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നു. നിലത്ത് വീണുപോകുന്ന നടന്‍ അവിടെ കിടന്നും അസഭ്യം പറയുന്നുമുണ്ട്. നടന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഈ വീഡിയോ […]
Read more

സ്തുതി ഗാനം എഴുതിയ ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി: വിവാദത്തിലായി നിയമനം

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കാവലാൾ എന്ന സ്തുതിഗാനം എഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ .2024 ഏപ്രിൽ 25ന് അപേക്ഷ നൽകിയ ചിത്രസേനന് 2024 ഏപ്രിൽ 24ന് നിയമന ഉത്തരവ് ലഭിച്ചതാണ് വിവാദത്തിന് കാരണമായത്. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു. ഇന്നായിരുന്നു തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വായ്ത്തി ഗാനം ആലപിച്ചത്. ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix