Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, ജയബാലകൃഷ്ണന്റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

സ്വാധീനവും പണവുമുള്ളവർക്ക് എന്തും ചെയ്യാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു. കുറ്റവാളിക്ക് അർഹമായ ശിക്ഷ ലഭിക്കണം. കുടുംബത്തോടൊപ്പം സമൂഹം മുഴുവനുമുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.

കുറ്റവാളിക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിയമസഭയിൽ പറഞ്ഞിരുന്നെങ്കിലും അതിന് അനുസരിച്ചുള്ള നടപടികൾ ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ പരാതിയെന്നും പിണറായി ചൂണ്ടിക്കാട്ടി.

അതേസമയം, കേസിലെ പ്രോസിക്യൂഷൻ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യവും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രതിപക്ഷ നേതാവിന് മുന്നിൽ ഉന്നയിച്ചു. പ്രോസിക്യൂഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ഭദ്ര പറഞ്ഞു. കേസ് ഓരോ തവണയും കോടതി പരിഗണിക്കുമ്പോൾ പ്രതീക്ഷ കുറഞ്ഞുവരികയാണെന്നും നീതി ലഭിക്കുമെന്ന വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഭദ്രകീർത്തി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix