ചേരാനെല്ലൂര്‍ ബെന്‍സ് അപകടം; ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ചെന്നിത്തല
കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബത്തിന് ഉറപ്പുനൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസ് ശരിയായ ദിശയിൽ മുന്നോട്ടുപോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്നും നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും ചെന്നിത്തല വ്യക്തമാക്കി. നിയമങ്ങൾ കാര്യക്ഷമമല്ലെന്ന പരാതികൾ ഉയരുന്നുണ്ട്. നിയമപരിഷ്കരണത്തിന്റെ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയ ബാലകൃഷ്ണന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ […]
Read more