Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് ശ്രമം, എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങും: സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലഭ്യമാകുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനാണ് ശ്രമം. മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡൽഹിയിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപയോഗം കുറയും. ഇതോടെ കേരളത്തിന് കൂടുതൽ വൈദ്യുതി ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടുത്ത മാസം മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്. സോളാർ ബാറ്ററി ലഭിക്കാത്തതാണ് സോളാർ പവർ സ്റ്റേഷന്റെ ഉദ്ഘാടനം വൈകാൻ കാരണമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കോൺഗ്രസിലെ സംഘടനാ കാര്യങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ ഇല്ലാത്ത കാര്യം ആദ്യം ചൂണ്ടിക്കാട്ടിയത് താനാണെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ പരാമർശം ഉദ്ധരിച്ചാണ് ഇക്കാര്യം പറഞ്ഞതെന്നും കോൺഗ്രസിൽ യാതൊരു സ്തംഭനവുമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix