Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SunnyJoseph

മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്തത്തിൽ സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കി: അടൂർ പ്രകാശ്

തിരുവനന്തപുരം: മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കുമെന്നും അടൂർ പ്രകാശ് നേരത്തെ പ്രതികരിച്ചിരുന്നു. യുഡിഎഫ് […]
Read more

ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് ശ്രമം, എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങും: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലഭ്യമാകുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനാണ് ശ്രമം. മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപയോഗം കുറയും. ഇതോടെ കേരളത്തിന് കൂടുതൽ വൈദ്യുതി ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടുത്ത മാസം മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്. […]
Read more

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണ്: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശിൽ നിന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉയർന്ന വില നൽകേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളി. നിലവിൽ കൂടുതൽ അളവിൽ വൈദ്യുതി ലഭിക്കുന്നത് ഹിമാചൽ പ്രദേശിൽ നിന്നാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് […]
Read more

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്; നിലപാടിലുറച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങൾ ചർച്ചയായതായി സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശ് ഉന്നയിച്ച പരാതി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വിഷയം ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, താൻ ഉന്നയിച്ച പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയെ നേരിൽ കണ്ട് പരാതി കൈമാറിയെന്നും […]
Read more

മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം; അടൂർ പ്രകാശിനെ തള്ളാതെ KPCC പ്രസിഡ‍ന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ നിയോഗിച്ചത് എഐസിസിയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫ് കൺവീനറുമായും താൻ ആശയവിനിമയം നടത്താറുണ്ട്. അടൂർ പ്രകാശിന്റെ പരാതിയിൽ താൻ കക്ഷിയല്ലെന്നും തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം […]
Read more

ചിറയിൻകീഴ് കയ്യാങ്കളി വിവാദം; കെപിസിസി അധ്യക്ഷനെ വീണ്ടും കണ്ട് രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ വീണ്ടും കണ്ട് രമ്യ ഹരിദാസ് എംഎൽഎ. നേരത്തെ അന്വേഷണ ഉപസമിതിക്ക് മുന്നിൽ ഹാജരായി രമ്യ ഹരിദാസ് വിശദീകരണം നൽകിയിരുന്നു. വിഷയത്തിൽ കടുത്ത നടപടിയിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നാണ് വിവരം. എന്നാൽ എംഎൽഎയ്ക്ക് പരസ്യ താക്കീത് നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തിയിരുന്നു. ചിറയിൻകീഴിലെ കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എം എം ഹസൻ അധ്യക്ഷനായ […]
Read more

റേഞ്ച് റോവർ വിവാദം; കെ.എം. ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം. ഷാജി ഉപയോഗിച്ച സംഭവത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ വാഹനം ഉപയോഗിച്ചാൽ ഡീസൽ, അറ്റകുറ്റപ്പണി, ടയർ മാറ്റൽ, ഡ്രൈവർക്കുള്ള ചെലവ് തുടങ്ങിയവ സർക്കാരിന് വഹിക്കേണ്ടിവരുമെന്നും, സ്വകാര്യ വാഹനം ഉപയോഗിച്ചതിലൂടെ ഒരർഥത്തിൽ സർക്കാർ പണം ലാഭിക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.എം. ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരുന്നു. മന്ത്രിയായ ശേഷമല്ല താൻ ഈ വാഹനം ഉപയോഗിക്കാൻ […]
Read more

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്ത് മാത്രമാണ് ലഭിക്കുക എന്നതിനാൽ കേരളത്തിന് വലിയ പ്രയോജനം ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പകൽ സമയത്ത് വൈദ്യുതി ലഭ്യമാക്കുന്നത് നിലവിലെ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകില്ലെന്നും വൈകുന്നേരവും രാത്രിയിലുമുള്ള ഉയർന്ന വൈദ്യുതി ഉപഭോഗം നേരിടുന്നതിനുള്ള സംവിധാനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ […]
Read more

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം; പരിഹാരത്തിന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ, കെഎസ്ഇബി സി.എം.ഡി രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്ന് യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതികൾ അടിയന്തരമായി നടപ്പാക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇതുവരെ വൈകിട്ട് 6.45 മുതലായിരുന്നു നിയന്ത്രണം ആരംഭിച്ചിരുന്നത്. ഇന്ന് മുതൽ […]
Read more

ഇരുട്ടിൽ തപ്പിതടഞ്ഞ് വൈദ്യുതി മന്ത്രിയും; പ്രസംഗത്തിനിടെ കറണ്ട് പോയി

കൊച്ചി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വൈദ്യുതി നിലച്ചത്. തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല വൈദ്യുതി മുടങ്ങിയതെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാവിലെ മുതൽ പല സമയങ്ങളിലായി ഉണ്ടാകുന്ന അപ്രതീക്ഷിത പവർകട്ടിൽ ഉപജീവന മാർഗങ്ങൾ പോലും തടസ്സപ്പെടുന്ന സാഹചര്യമാണ്. ഇതോടെ കെഎസ്ഇബിക്കും സർക്കാരിനുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix