Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റേഞ്ച് റോവർ വിവാദം; കെ.എം. ഷാജിയെ പിന്തുണച്ച് സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം. ഷാജി ഉപയോഗിച്ച സംഭവത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ വാഹനം ഉപയോഗിച്ചാൽ ഡീസൽ, അറ്റകുറ്റപ്പണി, ടയർ മാറ്റൽ, ഡ്രൈവർക്കുള്ള ചെലവ് തുടങ്ങിയവ സർക്കാരിന് വഹിക്കേണ്ടിവരുമെന്നും, സ്വകാര്യ വാഹനം ഉപയോഗിച്ചതിലൂടെ ഒരർഥത്തിൽ സർക്കാർ പണം ലാഭിക്കുകയായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.എം. ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരുന്നു. മന്ത്രിയായ ശേഷമല്ല താൻ ഈ വാഹനം ഉപയോഗിക്കാൻ തുടങ്ങിയതെന്നും, അധികാരസ്ഥാനത്തൊന്നും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പലതവണ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും ഷാജി പറഞ്ഞു.

സുഹൃത്തുക്കളുടെ വാഹനം ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ച് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ഷാജി വ്യക്തമാക്കി. സൗഹൃദത്തിന്റെ പേരിൽ ആരെങ്കിലും ഭരണസംവിധാനത്തിൽ നിന്ന് അവിഹിത നേട്ടം നേടിയിട്ടുണ്ടോ എന്നതാണ് മാധ്യമങ്ങൾ അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റ നാലുലക്ഷത്തിലേറെ കിലോമീറ്റർ ഓടിയെന്നും ദീർഘയാത്രകൾക്ക് അനുയോജ്യമല്ലാതായതിനെ തുടർന്നാണ് സുഹൃത്തിന്റെ റേഞ്ച് റോവർ ഉപയോഗിച്ചതെന്നും ഷാജി വിശദീകരിച്ചു. വാഹനം തടയുമെന്ന ഭീഷണിയുമായി രംഗത്തെത്തിയവരെയും അദ്ദേഹം പരിഹസിച്ചു.

വിവാദം ഉയർന്നതിനെ തുടർന്ന് റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix