കോഴിക്കോട്: വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ജ്യുവൽ ലക്ഷ്മിയാണ് മരിച്ചത്. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


