Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

5 മാസം പ്രതിസന്ധി ഉണ്ടാവില്ലെന്ന് റിപ്പോർട്ട്; GNAയുമായുള്ള കരാർ നീക്കത്തിൽ ദുരൂഹത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ടും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതിൽ വിവാദം. ഒക്ടോബർ 29ന് കമ്മീഷൻ സർക്കാരിന് കൈമാറിയ റിപ്പോർട്ടിലാണ് അടുത്ത അഞ്ച് മാസത്തേക്ക് ഗുരുതരമായ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോർട്ട് കൈവശമിരിക്കെയാണ് നവംബർ നാലിന് ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

നവംബർ മാസത്തിൽ പീക്ക് സമയത്ത് 16 മെഗാവാട്ടിന്റെ കുറവ് മാത്രമേ ഉണ്ടാകൂവെന്നും ഡിസംബറിൽ ഇത് 34 മെഗാവാട്ടായിരിക്കുമെന്നും കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തുടർന്നുള്ള മാസങ്ങളിൽ ആവശ്യമായതിനെക്കാൾ കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തത്സമയ വിപണിയിൽ നിന്നും തലേദിവസത്തെ വൈദ്യുതി വിപണിയിൽ നിന്നും വൈദ്യുതി വാങ്ങി ഈ ചെറിയ കുറവ് പരിഹരിക്കാമെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

കെഎസ്ഇബിയുടെ ഹ്രസ്വകാല വൈദ്യുതി വാങ്ങൽ അപേക്ഷയുമായി ബന്ധപ്പെട്ട ഉത്തരവിലാണ് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയും ലഭ്യതയും സംബന്ധിച്ച വിശദമായ കണക്കുകളുള്ളത്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയും കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയും ഉൾപ്പെടെ കണക്കാക്കിയാണ് കമ്മീഷൻ കുറവ് വിലയിരുത്തിയത്.

നേരത്തെ, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് എം.ജി. രാജമാണിക്യം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജവകുപ്പ് സെക്രട്ടറി പുനീത് കുമാറും സർക്കാരിനെ അറിയിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. തുടർന്ന് ജിഎൻഎയുമായുള്ള കരാറുമായി മുന്നോട്ടുപോകില്ലെന്നും ഓഫീസ് അറിയിച്ചിരുന്നു.

എന്നാൽ ഒക്ടോബർ 21ന് തന്നെ ഹ്രസ്വകാല വൈദ്യുതി വാങ്ങുന്നതിനുള്ള കെഎസ്ഇബിയുടെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്. ഇതിലെ 32-ാം ഖണ്ഡികയിലാണ് അടുത്ത അഞ്ച് മാസത്തെ വൈദ്യുതി ലഭ്യതയും ആവശ്യകതയും സംബന്ധിച്ച വിലയിരുത്തലുള്ളത്.

ഈ രേഖകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. വൈദ്യുതി ക്ഷാമം സംബന്ധിച്ച കണക്കുകൾ ലഭ്യമായിരിക്കെ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനം.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ റിപ്പോർട്ടും സർക്കാരിന്റെ തീരുമാനവും തമ്മിലുള്ള വ്യത്യാസം പുറത്തുവന്നതോടെ ജിഎൻഎ വൈദ്യുതി ഇടപാട് വീണ്ടും രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix