Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectricityCrisis

പ്രതിസന്ധിക്ക് പരിഹാരം; അധിക വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് KSEB

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനും വരും മാസങ്ങളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുമായി അധിക വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് കെഎസ്ഇബി. ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലേക്ക് വിവിധ സമയങ്ങളിലായി 300 മുതൽ 1300 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് നടപടി. വൈദ്യുതി ആവശ്യകത ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മുൻകരുതലായാണ് കെഎസ്ഇബി ടെൻഡർ നടപടികൾ ആരംഭിച്ചത്. ജനുവരിയിൽ 2400 മെഗാവാട്ടും ഫെബ്രുവരിയിൽ 2700 മെഗാവാട്ടും മാർച്ചിൽ 3000 മെഗാവാട്ടും വൈദ്യുതി വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഏപ്രിൽ, മേയ് […]
Read more

രാജ്യതലസ്ഥാനത്ത് ഉന്നതതല ചർച്ച; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലാണ് ധാരണയായത്. കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ തീരുമാനമായി. കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പുവെക്കും. പോത്തൻകോട്, […]
Read more

ഇന്നും പവർകട്ടിന് സാധ്യത; 565 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 565 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടുന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചത്. തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി രാത്രി ഒമ്പത് മണിക്ക് ശേഷമേ കേരളത്തിന് ലഭിക്കുകയുള്ളൂ. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് പീക്ക് സമയത്ത് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണത്തിന് […]
Read more

വൈദ്യുതി പതിസന്ധി തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനിറങ്ങും: യൂത്ത് ലീഗ്

പാലക്കാട്: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കെതിരെ സർക്കാരിനെ വിമർശിച്ച് യൂത്ത് ലീഗ്. പാലക്കാട് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്. വൈദ്യുതി പ്രതിസന്ധി സർക്കാരിന് കളങ്കമുണ്ടാക്കിയെന്നും ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും ഇനിയും പ്രതിസന്ധി തുടർന്നാൽ ജനപക്ഷത്ത് നിന്ന് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. അതേസമയം, കെ.എം. ഷാജിയെ ലക്ഷ്യമിട്ടും പ്രമേയത്തിൽ പരാമർശമുണ്ടായി. ജനപ്രതിനിധികൾ ജാഗ്രത പാലിക്കണമെന്നും വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യൂത്ത് […]
Read more

വൈദ്യുതി പ്രതിസന്ധി: രാജ്യത്താകെ പവർകട്ട്; അടുത്ത മാസം മുതൽ ലഭ്യത ഉറപ്പാക്കാൻ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്നും പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സെപ്റ്റംബറിൽ വൈദ്യുതി ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആവശ്യമായ ആസൂത്രണം നടത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി നാളെ വിപുലമായ യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞയാഴ്ച ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിസന്ധി […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെ ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻ വർഷങ്ങളിലെ സെപ്തംബർ മാസത്തെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. […]
Read more

ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; ഇന്നും കറന്റ് കട്ടിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല കരാറുകൾ വഴി ലഭിക്കേണ്ട വൈദ്യുതി ലഭ്യത കുറഞ്ഞതാണ് പ്രധാന കാരണം. ദീർഘകാല കരാർ പ്രകാരമുള്ള വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ ലഭിക്കുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്തിട്ടും നിയന്ത്രണം തുടരുകയാണ്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിരുന്നു. എന്നാൽ 100 ദശലക്ഷം […]
Read more

വൈദ്യുതി പ്രതിസന്ധി ഒഴിയാത്ത 20 ദിനങ്ങൾ; ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. ഇന്നലെ പീക്ക് ടൈം വൈദ്യുതി ആവശ്യകത 4785 മെഗാവാട്ട് ആയിരുന്നു. ഉയർന്ന വൈദ്യുതി ഉപയോഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. ഇന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാൽ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കാനായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഞായറാഴ്ചയായതിനാൽ […]
Read more

വൈദ്യുതി പ്രതിസന്ധി; മുൻ സർക്കാർ കരാർ റദ്ദാക്കിയതാണ് കാരണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അധികാരത്തിലെത്തി നാല് മാസം മാത്രമായ നിലവിലെ സർക്കാരിന്റെ വീഴ്ചയല്ല പ്രതിസന്ധിക്ക് കാരണമെന്നും കഴിഞ്ഞ സർക്കാർ വൈദ്യുതി കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം, മിനിമം മാർക്ക് സംവിധാനം ഈ അധ്യയന വർഷത്തേക്ക് മാത്രമാണ് ഒഴിവാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ഫയലുകൾ നീണ്ടുപോയതായും അദ്ദേഹം പറഞ്ഞു. ഒടുവിൽ ഈ വർഷം മുതൽ പരിഷ്കാരം […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; മുന്നറിയിപ്പ് നേരത്തെ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. 25 മിനിറ്റ് നേരം വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.15 വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. ഉപഭോക്താക്കൾക്ക് എസ്.എം.എസ് വഴിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് വ്യാഴാഴ്ച ഉണ്ടായത്. രാത്രികാല വൈദ്യുതി ആവശ്യകത 5,305 മെഗാവാട്ടായി ഉയർന്നു. കഴിഞ്ഞ 17 ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix