Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; ഇന്നും കറന്റ് കട്ടിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല കരാറുകൾ വഴി ലഭിക്കേണ്ട വൈദ്യുതി ലഭ്യത കുറഞ്ഞതാണ് പ്രധാന കാരണം.

ദീർഘകാല കരാർ പ്രകാരമുള്ള വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

മഴ ലഭിക്കുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്തിട്ടും നിയന്ത്രണം തുടരുകയാണ്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിരുന്നു. എന്നാൽ 100 ദശലക്ഷം യൂണിറ്റിന് അടുത്ത് ഉപയോഗം ഉണ്ടായ ദിവസങ്ങളിലേതുപോലെ രാത്രിയിൽ രണ്ട് തവണ നിയന്ത്രണം ഏർപ്പെടുത്തി.

ദീർഘകാല കരാർ പ്രകാരം വൈദ്യുതി നൽകേണ്ട മൂന്ന് കമ്പനികളുടെ നിലയങ്ങളിൽ തകരാർ ഉണ്ടായതിനെ തുടർന്ന് വൈദ്യുതി ലഭിച്ചില്ലെന്നാണ് കെഎസ്ഇബി വൃത്തങ്ങൾ പറയുന്നത്. ഇതോടെ ഏകദേശം 413 മെഗാവാട്ടിന്റെ കുറവുണ്ടായതായാണ് വിവരം. പ്രശ്നം നാളെയോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഹ്രസ്വകാല കരാറുകൾ വഴിയുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞിട്ടുണ്ട്. അതേസമയം, കേന്ദ്ര പൂളിൽനിന്ന് മുൻ ദിവസങ്ങളെക്കാൾ കൂടുതൽ വൈദ്യുതി ലഭിക്കുകയും ഒഡീഷയിൽനിന്ന് 75 മെഗാവാട്ട് വൈദ്യുതി എത്തിക്കുകയും ചെയ്തിരുന്നു. കേന്ദ്ര പൂളിൽനിന്ന് 44.72 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലഭിച്ചത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിച്ചുവരികയാണ്. ജൂൺ മാസത്തിൽ തന്നെ ഈ മാസം പീക്ക് സമയത്ത് വൈദ്യുതി കുറവ് നേരിടാൻ സാധ്യതയുണ്ടെന്ന് വ്യക്തമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix