Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി പ്രതിസന്ധി; കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. ഏറെക്കാലമായി അകറ്റിനിര്‍ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്‌നസാധ്യതയുള്ളതുമായ ഒരു സാധ്യത പരിശോധിക്കാന്‍ നിലവിലെ വൈദ്യുതി പ്രതിസന്ധി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുപണ്ട്.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. നിലവിലെ പ്രശ്നം ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കുന്നില്ലെന്നും മന്ത്രി പറയുന്നു. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതിക്ഷാമവും അടിയന്തര വൈദ്യുതി കരാറുകള്‍ക്കുള്ള തടസ്സങ്ങളും കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനം എല്ലാ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix