ഉപഭോക്താക്കൾക്കായി മൂന്ന് വർഷത്തെ അൺലിമിറ്റഡ് കണക്റ്റിവിറ്റി പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. 10,000 രൂപയുടെ പുതിയ പ്ലാനിലൂടെ ഒറ്റ റീചാർജിൽ മൂന്ന് വർഷത്തേക്ക് തടസ്സമില്ലാത്ത ടെലികോം സേവനങ്ങളും വിനോദ, ഡിജിറ്റൽ സേവനങ്ങളും ലഭ്യമാകും. ഓരോ വർഷവും റീചാർജ് ചെയ്യുന്ന രീതി ഒഴിവാക്കുന്നതിനൊപ്പം നിലവിലെ ആനുകൂല്യങ്ങളും നിരക്കുകളും മൂന്ന് വർഷത്തേക്ക് ഉറപ്പാക്കുന്നുവെന്നതാണ് പുതിയ പ്ലാനിന്റെ പ്രത്യേകത.
അൺലിമിറ്റഡ് 5ജി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 2.5 ജിബി അതിവേഗ ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്ലാനിലെ പ്രധാന ടെലികോം ആനുകൂല്യങ്ങൾ. മൂന്ന് വർഷമാണ് പ്ലാനിന്റെ കാലാവധി. ടെലികോം സേവനങ്ങൾക്കു പുറമെ വിവിധ ഡിജിറ്റൽ സേവനങ്ങളും പ്ലാനിന്റെ ഭാഗമായി ലഭിക്കും. ജിയോഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ് സബ്സ്ക്രിപ്ഷൻ, കാൻവ പ്രോ ലൈറ്റ് സബ്സ്ക്രിപ്ഷൻ ( 12 മാസത്തേക്ക് ) 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജും എന്നിവയുമുണ്ടാകും.


