Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരാറും വൈദ്യുതി ക്ഷാമവും ഇല്ലെന്ന് മുഖ്യമന്ത്രി, തനിക്കൊന്നുമറിയില്ലെന്ന പറയുന്ന വകുപ്പ് മന്ത്രിയും! അടൂർ പ്രകാശിനെ തള്ളി എത്രനാൾ സതീശന് മുന്നോട്ട് പോകാനാവും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിലെ യു.ഡി.എഫ് മുന്നണി രാഷ്ട്രീയത്തില്‍ കടുത്ത ഭിന്നതകളും ആശയക്കുഴപ്പങ്ങളും തുടരുന്നു. പതിവ് പോലെ തനിക്കെതിരെ ഉയർന്ന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവര്‍ത്തന ശൈലിക്കെതിരെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയ ശക്തമായ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അടൂര്‍ പ്രകാശിന്റെ ചോദ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച മുഖ്യമന്ത്രി, തനിക്കെതിരെയുള്ള ആക്ഷേപങ്ങളെല്ലാം പാര്‍ട്ടിയോടാണ് ചോദിക്കേണ്ടതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മുന്നണിയുടെ നേതൃനിരയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന കാര്യം വീണ്ടും പരസ്യമായിരിക്കുകയാണ്. മന്ത്രിസഭയില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകളോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

മുന്നണി യോഗങ്ങള്‍ കൃത്യമായി ചേരുന്നില്ലെന്നും നയപരമായ തീരുമാനങ്ങള്‍ പലതും കണ്‍വീനര്‍ അറിയുന്നില്ലെന്നുമുള്ള അടൂര്‍ പ്രകാശിന്റെ പരസ്യമായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ വിഷയങ്ങളില്‍ യാതൊരു വിശദീകരണവും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പകരം, യു.ഡി.എഫ് യോഗത്തിന്റെ തീയതി ഔദ്യോഗികമായി നിശ്ചയിക്കുന്ന മുറയ്ക്ക് ചെയര്‍മാന്‍ എന്ന നിലയില്‍ കണ്‍വീനറെ വിവരമറിയിക്കാമെന്ന് മാത്രമാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. ഇത് അടൂര്‍ പ്രകാശിന്റെ പരാതികളെ നിസ്സാരവല്‍ക്കരിക്കുന്നതിന് തുല്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിങ്ങൾ തന്നെ ആലോചിച്ച് നോക്കിയാൽ കാര്യങ്ങൾ മനസിലാകുമെന്നാണ് ഇതിനോടുള്ള അടൂർ പ്രകാശിന്റെ പ്രതികരണം. അതുപോലെ താനും ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ ശ്രദ്ധ ഡൽഹിയിലെ പോരാട്ടങ്ങളാണെന്നും ആവർത്തിക്കുകയാണ് കെസി വേണു​ഗോപാൽ.

അടൂര്‍ പ്രകാശുമായി യാതൊരുവിധ സന്ധിക്കും താന്‍ തയ്യാറല്ലെന്ന കൃത്യമായ സൂചനകളാണ് മുഖ്യമന്ത്രി ഇപ്പോൾ നല്‍കിയിരിക്കുന്നത്. മുന്നണിയിലെ പ്രധാന ഘടകകക്ഷികളുമായും നേതാക്കളുമായും ആലോചിക്കാതെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ മൗനം. മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്നതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന അടൂര്‍ പ്രകാശിന്റെ പരിഹാസവും ഭരണനേതൃത്വം മുഖവിലയ്‌ക്കെടുത്തിട്ടില്ല. പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളുടെ നിയമനവുമായി പരാതി ആരും തന്നെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മന്ത്രി ബിന്ദു കൃഷ്ണ ഉയര്‍ത്തിയ പരസ്യ നിലപാടിനുള്ള മറുപടിയാണ്. വൈദ്യുത മന്ത്രിമാര്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അതൃപ്തിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആ കാര്യങ്ങളൊക്കെ മന്ത്രിമാരോട് തന്നെ നേരിട്ട് ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചില നിര്‍ണ്ണായക അഭിപ്രായങ്ങള്‍ താന്‍ നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നുവെന്നും ആ നിലപാടുകള്‍ ഇപ്പഴും മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ടെന്നുമാണ് അടൂര്‍ പ്രകാശ് അടുത്തിടെ വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മുഖ്യമന്ത്രി പല സുപ്രധാന തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്നത് എന്ന ഗുരുതരമായ വിമര്‍ശനമാണ് കണ്‍വീനര്‍ ഉന്നയിച്ചിരുന്നത്.

ഇക്കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, വരും ദിവസങ്ങളില്‍ കാര്യങ്ങളൊക്കെ കൂടുതല്‍ വ്യക്തമായി പുറത്തുവരട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ഒളിയമ്പ്. എന്നാല്‍ ഇത്തരം പരോക്ഷമായ വെല്ലുവിളികളെയോ വിമര്‍ശനങ്ങളെയോ വകവെച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. മുന്നണിയുടെ ദൈനംദിന കാര്യങ്ങളില്‍ പോലും യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹമായ വിവരങ്ങളോ പങ്കാളിത്തമോ ലഭിക്കുന്നില്ലെന്നതാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതി. എന്തായാലും സണ്ണി ജോസഫിന് കാര്യമായ പരി​ഗണനയൊന്നും മുഖ്യമന്ത്രി കൊടുക്കുന്നില്ല എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. അദ്ദേഹം KPCC പ്രസിഡന്റ് കൂടിയാണെന്ന് വിഡി സതീശൻ മറന്നുപോകരുത്.

ഈ വിഷയം അദ്ദേഹം പരസ്യമായി ഉന്നയിച്ചിട്ടും മുന്നണിക്കുള്ളില്‍ ഇതുവരെയും യാതൊരുവിധ ചര്‍ച്ചകളോ അനുനയ നീക്കങ്ങളോ നടന്നിട്ടില്ല. ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഇതില്‍ മറുപടി പറയുകയോ കണ്‍വീനറുടെ അതൃപ്തി പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്തത് മുന്നണിയുടെ ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ യു.ഡി.എഫ് ചെയര്‍മാനും കണ്‍വീനറും തികച്ചും രണ്ട് വഴിക്ക് സഞ്ചരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix