കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; ധനസ്ഥിതിയെ തകർത്തെന്ന് മുഖ്യമന്ത്രി, യുഡിഎഫിനെതിരെ ബാലഗോപാൽ
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളെയും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെയും ചൊല്ലി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. കിഫ്ബി കേരളത്തിന്റെ ധനസ്ഥിതിയെ തകർത്തുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചപ്പോൾ, കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നത് യുഡിഎഫാണെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിലാണ് സഭയിൽ വാദപ്രതിവാദങ്ങൾ അരങ്ങേറിയത്. കിഫ്ബി ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ ഏകദേശം 70,000 കോടി രൂപ ആവശ്യമായി വരുമെന്നും എന്നാൽ ഇതിനുള്ള പണം […]
Read more