Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

മത്സ്യത്തൊഴിലാളികളെ അപമാനിച്ച പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി. മുരളീധരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശം അത്യന്തം ഹീനമാണെന്ന് വി. മുരളീധരൻ എംഎൽഎ. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുരളീധരൻ ആരോപിച്ചു. മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി, ആ എണ്ണം തികയുന്നതുവരെ കാത്തിരിക്കുകയാണോ ചെയ്യുന്നതെന്നും മുരളീധരൻ ചോദിച്ചു. വി.ഡി. സതീശൻ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയായ […]
Read more

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കുടുംബം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത്. കടൽമക്കളെ അധിക്ഷേപിച്ചതിൽ മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും, കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജിജി ആരോപിച്ചു. അപകടം നടന്നിട്ട് എട്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചതെന്നും, ആശ്വാസ വാക്കുകളല്ല തങ്ങൾക്ക് ആവശ്യമെന്നും ജിജി പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കാതെ ഫോൺ സംഭാഷണം അവസാനിപ്പിച്ചെന്നും അവർ ആരോപിച്ചു. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് […]
Read more

പുനർജനി പദ്ധതിയിൽ വീട് ലഭിച്ചില്ല; മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി

കൊച്ചി: പുനർജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. പറവൂർ സ്വദേശിനി ഉഷ ബേബിയാണ് പരാതിയുമായി രംഗത്തെത്തിയത്. പുനർജനി പദ്ധതിക്കായി സ്വകാര്യ വ്യക്തി നൽകിയ സ്ഥലം തന്റെ അറിവില്ലാതെ പുനർജനി ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തെന്നും ഉഷ ആരോപിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നിർമാണം ആരംഭിക്കാത്തതിനെ തുടർന്ന് മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ തന്നെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ഉഷ പറഞ്ഞു. പുനർജനി പദ്ധതിയിൽ വീട് നൽകാമെന്ന് […]
Read more

ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തിക്കുന്ന രീതി നിർത്തലാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിലൂടെ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കിടപ്പുരോഗികൾ ഒഴികെയുള്ള എല്ലാ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി മാത്രം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പിണറായി വിജയന്റെ പ്രതികരണം. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയ […]
Read more

‘ചിലരെ രഹസ്യമായി കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും’; വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയില്‍ നിക്ഷേപകരെ കണ്ടതിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ‘ചിലരെയെല്ലാം രഹസ്യമായി കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ എറണാകുളത്ത് ഉണ്ടതുകൊണ്ടാണ് അവര്‍ അവിടെ വന്നത്. നമ്മുടെ സംസ്ഥാനത്ത് പ്രളയം പോലുള്ള ഗൗരവകരമായ കാര്യങ്ങളുള്ളപ്പോഴും മാധ്യമങ്ങള്‍ക്ക് ഇതേപോലത്തെ കാര്യങ്ങള്‍ വിവാദമാക്കാനാണ് താല്‍പ്പര്യ’മെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍. ഇനി വേണ്ട. വേറെ വല്ലതുമുണ്ടെങ്കില്‍ പറയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ […]
Read more

മഴക്കെടുതി; ‘പത്തനംതിട്ട ജില്ലയെ കൂടുതൽ ശ്രദ്ധിക്കും’: മുഖ്യമന്ത്രി

പത്തനംതിട്ട: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിൽ വിലയിരുത്താൻ പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നാശനഷ്ടമുണ്ടായ കർഷകർക്കും കച്ചവടക്കാർക്കും ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കാർഷിക മേഖലയിലെ നഷ്ടപരിഹാര തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കച്ചവടക്കാരുടെ പ്രശ്നങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതർക്ക് വായ്പാ സഹായം നൽകുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റാന്നി മേഖലയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും […]
Read more

നാട് കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന രാജാവ് ഇവിടേയുമുണ്ട്! വിഡി സതീശനെ വളഞ്ഞിട്ടാക്രമിച്ച് പ്രതിപക്ഷം; എന്താകും വിശദീകരണം?

‘റോമാ സാമ്രജ്യം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെ’ കുറിച്ച് കേട്ടിട്ടില്ലേ? ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ അത് നേരിട്ട് കണ്ടെന്ന് വേണമെങ്കിൽ പറയാം. കേരളം വീണ്ടും കനത്ത മഴയുടെയും പ്രളയസമാന സാഹചര്യങ്ങളുടെയും പിടിയിലമർന്ന വേളയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവരുന്നത്. മഴയിൽ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോൾ മുഖ്യമന്ത്രിയുടെ ഈ യാത്ര തികച്ചും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുസ്‌ലിം യൂത്ത് […]
Read more

കേരളം വെള്ളത്തിൽ, മുഖ്യമന്ത്രി വിരുന്നിൽ; മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഎം

തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളം വെള്ളത്തിലാണെങ്കില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിരുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണമെന്നും എം.വി ഗോവിന്ദന്‍ ആവശ്യപ്പട്ടു. ജനങ്ങള്‍ ദുരിത്തിലാകുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നില്‍ മുഴുകുകയാണ് മുഖ്യമന്ത്രിയെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി. […]
Read more

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; വന്‍ വിമര്‍ശനം

കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ […]
Read more

പിഎം ശ്രീയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്! സംസ്ഥാന സർക്കാരിന്റെ വാദം പൊളിച്ച് കേന്ദ്രം, ഒന്നും ചെയ്യാനാകാതെ ലീ​ഗ്; എന്താണ് ഇനിയുള്ള പ്രതീക്ഷ?

വിവാദമായ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ച് പറയുകയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആണ് യുഡിഎഫ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കവെ മുന്നണിയുടെ നിലപാട് വ്യക്തമാക്കിയത്. മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ നിന്ന് ഇനി പിന്മാറാന്‍ കഴിയില്ലെന്നും കേന്ദ്ര ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറയുമ്പോൾ അക്ഷരാർത്ഥത്തിൽ പെട്ടു പോയിരിക്കുന്നത് മറ്റാരുമല്ല, അത് മുസ്ലീം ലീ​ഗ് തന്നെയാണ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix