Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

‘ഞാന്‍ റൊണാള്‍ഡോ ആരാധകന്‍’; സഹോദരി എല്‍മയെ കണ്ട് മുഖ്യമന്ത്രി- VIDEO

കോഴിക്കോട്: കേരളത്തിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും അതില്‍ ഒരാള്‍ താനാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയില്‍, മലയാളി മനസ്സുകളില്‍ റൊണാള്‍ഡോയോടുള്ള അടങ്ങാത്ത സ്‌നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഈ വലിയ സ്‌നേഹസന്ദേശം എല്‍മ തീര്‍ച്ചയായും ക്രിസ്റ്റ്യാനോയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കി.’- എല്‍മയ്‌ക്കൊപ്പമുള്ള വിഡിയോ സഹിതം വി ഡി […]
Read more

18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും, പുതിയ 3 കോടതികൾ കൂടി; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: 2026 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിന് പിഎസ്സി തയ്യാറാക്കിയിട്ടുള്ള 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. റാങ്കു പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ മന്ത്രിസഭ പിഎസ്സിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി കാബിനറ്റ് യോഗത്തിന് ശേഷം അറിയിച്ചു. പ്രൈമറി ടീച്ചര്‍ തൊട്ട് എച്ച്എസ് സി വരെയുള്ള […]
Read more

കടമെടുത്ത് കടമെടുത്ത് ഇതെങ്ങോട്ട്…?! കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പരിധികൾ ലംഘിച്ച് മുന്നോട്ട്, കാലിയായി ഖജനാവ്; കാത്തിരിക്കുന്നത് അറുതിയുടെ നാളുകളോ?

‘ഓണം കഴിഞ്ഞതോടെ കാണം വിൽക്കേണ്ട അവസ്ഥയിലേക്ക് വീഴുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ഓണക്കാലത്തെ ഭീമമായ ചെലവുകള്‍ക്ക് പിന്നാലെ, ദൈനംദിന ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും 1800 കോടി രൂപ കടമെടുക്കുന്നുവെന്ന വാർത്തകളാണ് വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ചൊവ്വാഴ്ചയാണ് പുതിയ കടപത്രങ്ങളുടെ ലേലം നടക്കുക. സാമ്പത്തികമായി മുന്നില്‍ നിൽക്കാൻ കെൽപ്പുള്ള കേരളം, പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിരമായി കടപത്രങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ എത്തിയത് പല സർക്കാരുകളുടെ പതിറ്റാണ്ടുകളായുള്ള തെറ്റായ […]
Read more

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്യാൻ കെപിസിസി അനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിലിനെതിരെ അച്ചടക്ക നടപടി. ചേന്തി അനിലിനെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടിക്ക് കെപിസിസി അനുമതി നൽകി. സംഭവത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് നടപടി വിലയിരുത്തപ്പെടുന്നത്. ചേന്തി അനിൽ തിരുവനന്തപുരം ഡിസിസി അംഗവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന നേതാവുമാണ്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല. […]
Read more

ഡിജിപിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച സംഭവം; ഗവർണർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ രാജ്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാരിന്റെ കാലത്തും സമാനമായ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ സമരത്തിനും കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിക്കും പിന്നാലെയാണ് ഗവർണർ ഡിജിപിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ സർക്കാരും രാജ്ഭവനും […]
Read more

‘വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവല്ല’ പരാതിയുടെ അടിസ്ഥാനത്തിലെന്ന് മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായതോ മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുന്നതോ ആയ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന് മെറ്റ. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും വിശദീകരണത്തിൽ മെറ്റ വ്യക്തമാക്കി. വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന പ്രചാരണവും മെറ്റ നിഷേധിച്ചു. ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ലെന്നും മെറ്റ അറിയിച്ചു. ഇതോടെ വാർത്തകൾ നീക്കം ചെയ്യുന്നതിന് സാങ്കേതിക പ്രശ്നമല്ല കാരണം എന്ന നിലപാടാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്. […]
Read more

വീണ്ടും മുഖ്യമന്ത്രി നുണ പറഞ്ഞോ? പ്രതിയെ അറിയാമെന്ന് സമ്മതിച്ചു, പക്ഷേ…. നവകേരള സദസിന് മുമ്പും അറിയാമെന്ന് തെളിവുകൾ പുറത്ത്

കാസർഗോഡ് കാലിക്കടവിൽ മയക്കുമരുന്നുമായി പിടിയിലായ കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സമ്മതിച്ചുകഴിഞ്ഞിരിക്കുകയാണ്. ഒപ്പം കഴിഞ്ഞ രണ്ട് ദിവസമായി ഉയരുന്ന മെറ്റ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. എന്നാൽ എത്തവണത്തേയും പോലെ ഇത്തവണയും മുഖ്യമന്ത്രി പറഞ്ഞതിൽ പകുതിയും നുണയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇനി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളും അതിലെ പൊരുത്തക്കേടുകളും നമുക്ക് നോക്കാം. പത്രസമ്മേളനത്തിൽ എംഡിഎംഎ കേസിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. ഹുസൈന്റെ വീട്ടിൽ […]
Read more

ഹുസൈനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു; MDMA കേസ് പ്രതികളുമായുള്ള ബന്ധം പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസിൽ കാസർ​ഗോഡ് അറസ്റ്റിലായ പ്രതികളുമാള്ള ബന്ധം തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് നടന്ന വാർത്ത സമ്മേളനത്തിലാണ് തനിക്ക് അവരെ അറിയാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. അറസ്റ്റിലായ രണ്ടുപേരെ എനിക്ക് നേരിട്ട് അറിയാമെന്നും മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കോൺ​ഗ്രസിന് വേണ്ടി സമരം ചെയ്തിട്ടുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി. പല തവണ എന്നെ വന്ന് കണ്ടിട്ടുണ്ട്. ഞാൻ അവരെ ആദ്യമായി ഫോണിൽ വിളിക്കുന്നത് നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തി ചാർജിൽ പരിക്കേറ്റപ്പോഴാണ്. ഫോണിൽ […]
Read more

കേരളത്തിൽ മാധ്യമ അടിയന്തരാവസ്ഥയോ? മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ വാർത്തകൾ നീക്കുന്നു, BJPയും UDFഉം തമ്മിൽ എന്ത് വ്യത്യാസം?

കഴിഞ്ഞ ദിവസം കാസർ​ഗോഡ് നിന്ന് MDMAയുമായി പിടിയിലായ മൂന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ വാർത്തയാണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ പ്രധാന വിവാദ വിഷയം. അതിൽ ഒരാൾ മുഖ്യമന്ത്രി വിഡി സതീശനുമായി ഏറെ അടുപ്പത്തിലുള്ളയാളാണെന്നത് വിഷയത്തിന്റെ ​ഗൗരവവും വർധിപ്പിക്കുന്നതാണ്. സംഭവം എന്തായാലും പ്രതിപക്ഷം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ആരോപണം കൂടി സർക്കാരിനെതിരെ പുകഞ്ഞ് തുടങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും സർക്കാറിനും വി ഡി സതീശനും എതിരെയുള്ള വാർത്തകൾ മെറ്റയെ കൊണ്ട് നീക്കം ചെയ്യിക്കുന്നു എന്ന ആരോപണം ഇന്നലെ തന്നെ […]
Read more

‘140 പേരെ കാണാതായെന്ന് പറയുന്ന സതീശൻ എണ്ണം തികയുന്നതുവരെ നോക്കി നിൽക്കുമോ?’ വി മുരളീധരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന് വി മുരളീധരൻ എംഎൽഎ. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമർശാണ് മുഖ്യമന്ത്രി നടത്തിയതെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി കഴിഞ്ഞ സർക്കാരിന്റെ എണ്ണം തികയുന്നതുവരെ നോക്കി നിൽക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശൻ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ട്. ഷിജിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix