Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിവാദ വിമാനയാത്ര; മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പി. രാജീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിവാദമായ വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടം പൂർണമായും ലംഘിച്ചുവെന്ന് ആരോപിച്ച് മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ്. യാത്രയ്ക്ക് വിമാനം സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യം വ്യക്തമാക്കാത്തത് പെരുമാറ്റച്ചട്ട ലംഘനത്തിനപ്പുറം ഇടപാടിനെ ദുരൂഹമാക്കുന്നതാണെന്നും രാജീവ് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. രാജീവ് വിമർശനം ഉന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടവും സംസ്ഥാന സർക്കാർ അംഗീകരിച്ച് പ്രസിദ്ധീകരിച്ച ഉത്തരവിന്റെ പകർപ്പും പങ്കുവച്ചായിരുന്നു പ്രതികരണം.

മന്ത്രിമാർ വിലപിടിപ്പുള്ള ഉപഹാരങ്ങൾ ആരിൽനിന്നും സ്വീകരിക്കരുതെന്നും ഔദ്യോഗികമായി ബന്ധപ്പെടുന്നവരിൽനിന്ന് മന്ത്രിയോ കുടുംബാംഗങ്ങളോ ഉപഹാരം സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സൂചിപ്പിച്ച മലയാളി സുഹൃത്ത് സ്വന്തം വിമാനത്തിൽ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടെ മുഖ്യമന്ത്രിക്ക് ലിഫ്റ്റ് നൽകുന്നത് ചട്ടലംഘനമാകില്ലെന്നും എന്നാൽ സുഹൃത്ത് ഒപ്പമില്ലാതെ വിമാനം മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സൗജന്യമായി വിട്ടുനൽകുന്നത് പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു.

വിമാനം സൗജന്യമായി നൽകിയ വ്യക്തികൾക്ക് മറ്റ് താൽപര്യങ്ങളില്ലെന്ന വാദമോ അവർ സ്വന്തം പാർട്ടിക്കാരാണെന്ന ന്യായീകരണമോ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പെരുമാറ്റച്ചട്ട ലംഘനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമാകില്ലെന്നും പി. രാജീവ് വിമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix