Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബോർഡ് കോർപറേഷൻ ചർച്ചകളിൽനിന്ന് മാറ്റിനിർത്തി; കോൺഗ്രസിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്ന് മാറ്റിനിർത്തിയതിൽ അമർഷം പരസ്യമാക്കി കോൺഗ്രസിലെ എ ഗ്രൂപ്പ്. പാർട്ടിയിൽ എ ഗ്രൂപ്പിനെ തുടർച്ചയായി അവഗണിക്കുകയാണെന്നാണ് പരാതി. അവഗണന തുടർന്നാൽ ഹൈക്കമാൻഡിനെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. കെപിസിസി വർക്കിങ് പ്രസിഡന്റുമാരെ നോക്കുകുത്തികളാക്കുന്നുവെന്നും എ ഗ്രൂപ്പിന് പരാതിയുണ്ട്. അതൃപ്തി പരസ്യമാക്കിയ എം.എം. ഹസൻ, എ ഗ്രൂപ്പിന് മാത്രമല്ല പാർട്ടിയിലെ എല്ലാവർക്കും അതൃപ്തിയുണ്ടെന്ന് പറഞ്ഞു. വിഷയത്തിൽ എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരെ അതൃപ്തി അറിയിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. സമീപകാലത്ത് എ ഗ്രൂപ്പിലെ നേതാക്കൾ ഇത്രയും ഒത്തൊരുമിച്ച് ഒരു നീക്കം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ബോർഡ്, കോർപറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കാളിത്തം ലഭിക്കാത്തതിലും കൂടിയാലോചനകൾ നടത്താത്തതിലും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ് നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥ്, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ, കെ.സി. ജോസഫ്, എം.എം. ഹസൻ, ബെന്നി ബെഹനാൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ചർച്ചകളിൽ പങ്കാളിത്തം ലഭിക്കാത്തതിൽ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചേർന്നാണ് ചർച്ച നടത്തി തീരുമാനമെടുക്കുന്നതെന്ന കോൺഗ്രസിലെ കീഴ്‌വഴക്കവും കൂടിക്കാഴ്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ രമേശ് ചെന്നിത്തല എങ്ങനെയാണ് ചർച്ചകളിൽ പങ്കെടുക്കുന്നതെന്ന കാര്യത്തിൽ നേതാക്കൾ വിയോജിപ്പ് അറിയിച്ചു. അദ്ദേഹത്തിന്റെ പങ്കാളിത്തത്തിനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ബോർഡ്, കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ചർച്ച നടത്തിയിരുന്നു. എന്നാൽ എ ഗ്രൂപ്പിൽനിന്ന് ആരെയും ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്നാണ് പരാതി. വിഭജനത്തിൽ കോൺഗ്രസിന് എത്ര സ്ഥാനങ്ങൾ ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ആരെയൊക്കെ നിയമിക്കുമെന്നോ എന്താണ് മാനദണ്ഡങ്ങളെന്നോ അറിയിച്ചിട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. തുടർച്ചയായ അവഗണനയാണ് പാർട്ടിയിൽനിന്ന് നേരിടുന്നതെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix