Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ത്രീധന പീഡന പരാതി; ഭാര്യയെ മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: വിദേശത്ത് വെച്ച് ഭാര്യ അഞ്ജുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭർത്താവ് നന്ദു അറസ്റ്റിൽ. നീണ്ടകര സ്വദേശിയായ നന്ദുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നന്ദുവിനെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്നാരോപിച്ച് പുത്തൻതുറ സ്വദേശിയായ അഞ്ജു കഴിഞ്ഞ മാസമാണ് പരാതി നൽകിയത്. ജൂലൈ 27നായിരുന്നു അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പരാതി.

പിന്നീട് ഭർത്താവ് അഞ്ജുവിനെ സൗദിയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുക്കർ, ലാപ്ടോപ് ചാർജർ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് നിരന്തരം മർദിച്ചെന്നാണ് യുവതിയുടെ പരാതി.

ക്രൂരമായ മർദനത്തെ തുടർന്ന് ദേഹമാസകലം പരുക്കേറ്റ അഞ്ജു സെപ്റ്റംബർ 30ന് നാട്ടിലേക്ക് മടങ്ങി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix