Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DowryHarassment

കൊല്ലത്തെ സ്ത്രീധന പീഡനം; കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

കൊല്ലം: കൊല്ലത്ത് നവവധുവിന് നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന സ്ത്രീധന പീഡനത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തിൽ കേരള പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കമ്മീഷൻ, പരാതിയിലെ ആരോപണങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നീണ്ടകര സ്വദേശിനിയായ യുവതിയാണ് ഭർത്താവിൽ നിന്ന് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ ശാരീരിക പീഡനം നേരിട്ടതായി പരാതി നൽകിയത്. സൗദിയിൽവെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിലെ ആരോപണം. ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, പ്രഷർ കുക്കർ തുടങ്ങിയവ ഉപയോഗിച്ച് […]
Read more

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മർദനം; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

കൊല്ലം: നീണ്ടകര മണ്ണാത്തറ സ്വദേശിനിയായ 24കാരിക്ക് സൗദിയിൽ വെച്ച് ഭർത്താവിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കുമെതിരെ ചവറ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തന്നെ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതിയിൽ പരിമണം സ്വദേശി ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരത്തിൽ മർദനതിയുടെ പരാതി. സൗദിയിലെ വീട്ടിൽ വെച്ച് […]
Read more

ആലപ്പുഴയിലെ ഗാർഹിക പീഡനം; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനിയായ രഹ്നയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവ് നിധിൻ, നിധിന്റെ അമ്മ റീന, അച്ഛൻ മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 23നാണ് രഹ്നയ്ക്ക് ഭർതൃവീട്ടിൽവച്ച് ആക്രമണം നേരിടേണ്ടി വന്നത്. ഭർത്താവും അമ്മയും ചേർന്ന് രഹ്നയെ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിയെന്നാണ് രഹ്നയുടെ ആരോപണം. ആറ് വർഷം മുമ്പാണ് രഹ്നയും […]
Read more

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന് പരാതി; ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയായ രഹ്ന നൽകിയ പരാതിയിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുമായാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ലെന്നാണ് രഹ്നയുടെ ആരോപണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഇടപെട്ടതിന് ശേഷമാണ് പൊലീസ് അന്വേഷണം […]
Read more

യുവതിയുടെ മരണം; സ്ത്രീധനവും ജാതിയും പറഞ്ഞ് അധിക്ഷേപം നടത്തിയെന്ന് കുടുംബം

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. സ്ത്രീധനം ആവശ്യപ്പെട്ടും ജാതി പറഞ്ഞും മകളെ പീഡിപ്പിച്ചിരുന്നുവെന്നാണ് മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ആരോപണം. ഭർത്താവ് വിഷ്ണുവിന്റെ അമ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും, വിഷ്ണു അമ്മ പറയുന്നത് മാത്രമാണ് കേട്ടിരുന്നതെന്നും കാവ്യയുടെ അമ്മ ആരോപിച്ചു. സംഭവദിവസം ചിക്കൻ കറി കൂടുതൽ കഴിച്ചതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്കുണ്ടായെന്നും കാവ്യ കുളിമുറിയിൽ കയറി ഇക്കാര്യം ഫോണിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നും അമ്മ പറഞ്ഞു. […]
Read more

സ്ത്രീധന പീഡനം; യുവ നഴ്‌സിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ധർവാഡിൽ 29-കാരിയായ നഴ്‌സ് പ്രിയങ്ക കമലാകറിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവ് ബസവരാജിനെയും ബന്ധുക്കളായ രേണവ്വ, സുഭാഷ്, സിദ്ധരമേഷ് എന്നിവരെയും നവൽഗുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഭർത്താവ് പ്രിയങ്കയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രിയങ്കയും ബസവരാജും 2024 ഡിസംബറിലാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix