Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മർദനം; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: നീണ്ടകര മണ്ണാത്തറ സ്വദേശിനിയായ 24കാരിക്ക് സൗദിയിൽ വെച്ച് ഭർത്താവിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കുമെതിരെ ചവറ പൊലീസ് കേസെടുത്തു.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തന്നെ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതിയിൽ പരിമണം സ്വദേശി ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരത്തിൽ മർദനതിയുടെ പരാതി. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തരം മർദിച്ചെന്നും പരാതിയിൽ പറയുന്നു.

കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചെന്നും യുവതി ആരോപിച്ചു. ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിൽ പരിമണം സ്വദേശി ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും മുറിവുകളും കണ്ടെത്തി. യുവതി നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix