Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലിംഗ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നു. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കും. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കുക നിർണായകമാണ്.

സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ന്യൂസിലൻഡിനെ തോൽപ്പിക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും. 2009 മാർച്ചിന് ശേഷം സ്വന്തം നാട്ടിൽ ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരം പോലും ന്യൂസിലൻഡ് തോറ്റിട്ടില്ല. ബേസിൻ റിസർവിൽ ഇന്ത്യ അവസാനമായി ടെസ്റ്റ് വിജയം നേടിയത് 1968ലാണ്.

പരിക്കേറ്റ മിച്ചൽ സാന്റ്നറുടെ അഭാവം ന്യൂസിലൻഡിന് തിരിച്ചടിയാണെങ്കിലും രചിൻ രവീന്ദ്ര, ഡെവൺ കോൺവെ, ക്യാപ്റ്റൻ ടോം ലാഥം എന്നിവരിലാണ് കിവീസിന്റെ പ്രതീക്ഷ. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ആതിഥേയരുടെ ലക്ഷ്യം.

ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് ഇന്ത്യൻ ക്യാമ്പിന് ഏറ്റവും വലിയ ആശ്വാസം. വൈറ്റ് ബോൾ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിരുന്ന 32-കാരനായ ബുംറ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്ന ബുംറയ്ക്കൊപ്പം മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാർ കൂടി പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും.

ബാറ്റിംഗ് നിരയിൽ യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, ദേവദത്ത് പടിക്കൽ എന്നിവരും പരമ്പരയിൽ ആദ്യമായി ന്യൂസിലൻഡിനെതിരെ കളത്തിലിറങ്ങും.

ഇന്ത്യൻ സമയം പുലർച്ചെ 3:30-നാണ് മത്സരം ആരംഭിക്കുന്നത്. 3:00 മണിക്കാണ് ടോസ്. പുലർച്ചെ 3:30 മുതൽ രാവിലെ 11:00 മണി വരെയാണ് ഓരോ ദിവസത്തെയും കളി നടക്കുക. ഇന്ത്യയിൽ ടിവിയിൽ സോണി ടെൻ 1, സോണി ടെൻ 3 ചാനലുകളിൽ മത്സരം തത്സമയം കാണാം. ലൈവ് സ്ട്രീമിംഗില്‍ സോണി ലിവ് ആപ്പിലൂടെയും മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ലഭ്യമാകും.

ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, കെ.എൽ. രാഹുൽ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അൻഷുൽ കാംബോജ്, ആകാശ് ദീപ്, ഗുർനൂർ ബ്രാർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix