Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PRajeev

‘ആർലേക്കറുടെ അടിമയായി മുഖ്യമന്ത്രി’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

ന്യൂഡൽഹി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറിയെന്ന് പി. രാജീവ് ആരോപിച്ചു. മുഖ്യമന്ത്രി ആർലേക്കറുടെ അടിമയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും സംഘി മുഖ്യമന്ത്രിയുടെ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും പി. രാജീവ് കുറ്റപ്പെടുത്തി. കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ ആദ്യം വഴിതടഞ്ഞതിനാണ് കേസെടുത്തതെന്നും […]
Read more

സതീശന്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി; പരിഹാസവുമായി പി രാജീവ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൂമാല തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹമറിയാതെയാണ് ആരോ കരിങ്കൊടി കാണിച്ചതെന്നും പരിഹസിച്ച് സിപിഐഎം നേതാവ് പി. രാജീവ്. പ്രധാനമന്ത്രിക്കും ബിജെപിക്കും ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിമാരിൽ ഒരാളാണ് സതീശനെന്നും രാജീവ് ആരോപിച്ചു. വന്ദേമാതരം പൂർണമായും ആലപിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും നീറ്റ് സമരത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സർക്കാർ കേരളത്തിലാണെന്നും പി. രാജീവ് പറഞ്ഞു. ബിജെപിക്ക് മുന്നിൽ ‘നല്ല കുട്ടി’യായി നിൽക്കുന്ന ആളാണ് വി.ഡി. […]
Read more

വിവാദ വിമാനയാത്ര; മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പി. രാജീവ്

തിരുവനന്തപുരം: വിവാദമായ വിമാനയാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടം പൂർണമായും ലംഘിച്ചുവെന്ന് ആരോപിച്ച് മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ്. യാത്രയ്ക്ക് വിമാനം സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യം വ്യക്തമാക്കാത്തത് പെരുമാറ്റച്ചട്ട ലംഘനത്തിനപ്പുറം ഇടപാടിനെ ദുരൂഹമാക്കുന്നതാണെന്നും രാജീവ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. രാജീവ് വിമർശനം ഉന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടവും സംസ്ഥാന സർക്കാർ അംഗീകരിച്ച് പ്രസിദ്ധീകരിച്ച ഉത്തരവിന്റെ പകർപ്പും പങ്കുവച്ചായിരുന്നു പ്രതികരണം. മന്ത്രിമാർ വിലപിടിപ്പുള്ള ഉപഹാരങ്ങൾ ആരിൽനിന്നും […]
Read more

ആരോക്കെയോ സ്പോൺസർ ചെയ്ത സർക്കാരാണ്; ജനങ്ങളുടെ സർക്കാരല്ല: പി രാജീവ്

കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി രാജീവ്. സർക്കാർ എങ്ങനെയാണ് ഒരു സ്‌പോൺസറെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ പണം തന്നെയാണ് ഉപയോഗിക്കേണ്ടതെന്ന് പി. രാജീവ് പറഞ്ഞു. സർക്കാർ ചെലവുകൾക്ക് സ്‌പോൺസർമാരെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടായാൽ മറ്റ് സ്വാധീനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സ്വാധീനങ്ങൾ ഒഴിവാക്കുന്നതിനാണ് ഔദ്യോഗിക ആവശ്യങ്ങളുടെ ചെലവ് സർക്കാർ തന്നെ വഹിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ […]
Read more

കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം: പി രാജീവ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി പി. രാജീവ്. ഹെലികോപ്റ്റർ യാത്രയ്ക്ക് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം “കാറിൽ പെട്രോൾ ലഭിക്കാൻ വേണ്ടിയാകാം” എന്ന രീതിയിലായിരിക്കുമെന്ന് പി. രാജീവ് പരിഹസിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതെന്നും, എന്നാൽ ഇതേ കാര്യത്തിന് മുൻ മുഖ്യമന്ത്രിയെ വ്യക്തിപരമായി വിമർശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ചെയ്യാതിരുന്ന കാര്യങ്ങൾ ഇപ്പോഴത്തെ മുഖ്യമന്ത്രി ചെയ്യുകയാണെന്നും പി. രാജീവ് ആരോപിച്ചു. മഴക്കെടുതി പോലുള്ള സാഹചര്യങ്ങളിൽ എല്ലാവരും […]
Read more

‘ഭരിക്കാൻ നട്ടെല്ല് വേണം’, പിഎം ശ്രീ പദ്ധതി, യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. അധികാരത്തിലെത്തിയാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ അത് നടപ്പാക്കിക്കാണിക്കണമെന്നും, വാഗ്ദാനങ്ങൾ നൽകാൻ മാത്രമല്ല ഭരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും വേണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മാത്രമാണെന്നും പിന്നീട് ഭരണതലത്തിൽ തുടർനടപടികൾ നിർത്തിവെക്കുകയായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ ഒപ്പുവെച്ചതുകൊണ്ട് സംസ്ഥാനത്തിന് യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix