Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആരോക്കെയോ സ്പോൺസർ ചെയ്ത സർക്കാരാണ്; ജനങ്ങളുടെ സർക്കാരല്ല: പി രാജീവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി രാജീവ്. സർക്കാർ എങ്ങനെയാണ് ഒരു സ്‌പോൺസറെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ പണം തന്നെയാണ് ഉപയോഗിക്കേണ്ടതെന്ന് പി. രാജീവ് പറഞ്ഞു. സർക്കാർ ചെലവുകൾക്ക് സ്‌പോൺസർമാരെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടായാൽ മറ്റ് സ്വാധീനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സ്വാധീനങ്ങൾ ഒഴിവാക്കുന്നതിനാണ് ഔദ്യോഗിക ആവശ്യങ്ങളുടെ ചെലവ് സർക്കാർ തന്നെ വഹിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ചെലവ് വഹിച്ച സ്‌പോൺസർ ആരാണെന്ന കാര്യത്തിലും വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്‌പോൺസർമാരെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളതെന്നും രാജീവ് വിമർശിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. വിമാനത്തിന്റെ ചെലവ് സ്‌പോൺസറാണ് വഹിച്ചതെന്നും ഓഫീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്‌പോൺസർ ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

മലപ്പുറത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും മൂലം ഉണ്ടായ നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് യാത്ര ചെയ്തത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോയത്.

കരിപ്പൂരിലേക്ക് ലഭ്യമായ യാത്രാ വിമാനങ്ങളിൽ അനുയോജ്യമായ സർവീസ് ലഭ്യമല്ലാതിരുന്നതും കേരള പൊലീസ് വാടകയ്‌ക്കെടുത്തിരുന്ന ഹെലികോപ്റ്ററിന്റെ കരാർ കാലാവധി അവസാനിച്ചതുമാണ് ചാർട്ടേഡ് വിമാനം ഉപയോഗിക്കാൻ കാരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

വിമാനയാത്രയെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ, യാത്രയുടെ ചെലവ് വഹിച്ച സ്‌പോൺസർ ആരാണെന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് പി. രാജീവ് രംഗത്തെത്തിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix