Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ വീണ്ടും ക്രൂര പീഡനം; 17കാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു, വെടിവെച്ച് വീഴ്ത്തി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പാര്‍ക്കിനുള്ളില്‍ വെച്ച് പൊലീസുകാരെന്ന് പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പെണ്‍കുട്ടി 17 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പം കാല്‍കാജി ക്ഷേത്രത്തില്‍ പോയതാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്കിലേക്ക് പോയി. അവിടെ വെച്ച് 25-നും 30-നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ തങ്ങള്‍ക്ക് അടുത്തെത്തി. പൊലീസുകാരെന്ന് പറഞ്ഞ പ്രതികള്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതികളിലൊരാള്‍ തോക്കും കത്തിയും കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളും ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന് പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇതിനിടെ പ്രതികള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, പ്രതികളിലൊരാള്‍ ഡിഎം ഓഫീസ് റോഡിലൂടെ പോയതായി കണ്ടെത്തി. തുടര്‍ന്ന് അമര്‍ കോളനിയില്‍ വെച്ച് പ്രതിയെ വളഞ്ഞു. പൊലീസിന് നേര്‍ക്ക് പ്രതി വെടിവെച്ചതിനെത്തുടര്‍ന്ന്, തിരിച്ച് കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് കീഴ്‌പ്പെടുത്തിയത്. ആസിഫ് എന്നയാളാണ് പിടിയിലായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix