Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CharteredFlight

ചാര്‍ട്ടേഡ് വിമാന യാത്ര; മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ നടപടി. ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ സർക്കാരിനെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്. 2027 ജനുവരി 12നാണ് ഹർജി വീണ്ടും പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര അഴിമതിയാണെന്നാണ് കെ.എം. ഷാജഹാന്റെ ആരോപണം. വിമാനയാത്രയ്ക്കുള്ള ചെലവ് ആരാണ് വഹിച്ചതെന്നും […]
Read more

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; പരാതിയിൽ നിയമോപദേശം തേടാൻ വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികളിൽ വിജിലൻസ് നിയമോപദേശം തേടും. വിമാനയാത്രയിൽ അഴിമതിയുണ്ടെന്നാരോപിച്ച് വിജിലൻസിന് ലഭിച്ച രണ്ട് പരാതികളിലാണ് നിയമവശങ്ങൾ പരിശോധിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതികൾ ലഭിച്ചത്. വിമാനയാത്രയുമായി ബന്ധപ്പെട്ട് ലോകായുക്തയിലും പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ.എം. ഷാജഹാനാണ് ലോകായുക്തയെ സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. പരാതി സെപ്റ്റംബർ 29ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21ന് മലപ്പുറത്തെ മഴക്കെടുതി മേഖലകൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി […]
Read more

മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷം രൂപയുടെ ഇൻവോയിസ് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷനാണെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയിസിന്റെ പകർപ്പ് പുറത്തുവന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി ഇൻവോയിസിൽ രേഖപ്പെടുത്തിയിരിക്കുന്നത് 19.88 ലക്ഷം രൂപയാണ്. വിമാനയാത്രയും സർക്കാർ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതും തമ്മിൽ ബന്ധമില്ലെന്നാണ് ചിപ്സൺ അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യ വിമാനയാത്രയുടെ ചെലവ് എത്രയാണെന്ന് […]
Read more

മുഖ്യമന്ത്രിയുടെ യാത്ര; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്:പ്രതികരണവുമായി കെ. മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രിയുടെ സ്പോൺസർ ചെയ്ത വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയൻ ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രകളിലും മാറ്റം വേണമെന്നും മുരളീധരൻ പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നതുപോലെ യാത്രാ രീതികളിലും മാറ്റം സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. തനിക്ക് നിലവിൽ ഇത്തരമൊരു വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. […]
Read more

‘അജ്ഞാത സ്പോൺസറിൻ്റെ മുഖം വരക്കാം, സമ്മാനം നേടാം’; വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മുഖ്യമന്ത്രിയുടെ ‘അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കൽ’ മത്സരം സംഘടിപ്പിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഇന്ന് സെക്രട്ടേറിയറ്റിന് സമീപം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം’ എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. മത്സരത്തിലെ ഒന്നാം സമ്മാനമായി എമർജൻസി ലാമ്പും പ്രോത്സാഹന സമ്മാനമായി മെഴുകുതിരിയും നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലും സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ […]
Read more

‘ആരാണ് പണം മുടക്കിയതെന്ന് എന്തിന് പറയണം? ഞാൻ ഇനിയും പോകും; വിമാനയാത്രയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതിന് പണം മുടക്കിയത് ആരാണെന്ന് പറയാൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ചെലവ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ സതീശൻ അതൃപ്തി പ്രകടിപ്പിച്ചു. മലപ്പുറത്ത് വലിയ അപകടമാണ് ഉണ്ടായതെന്നും അവിടെ പോകാതിരുന്നാൽ വിമർശനം ഉയരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “പരിചയക്കാരനായ ഒരു മലയാളിയാണ് വിമാനം ഏർപ്പാട് ചെയ്ത് തന്നത്. അതിലെന്താണ് തെറ്റ്? ഇനിയും ഇത്തരം യാത്രകൾ […]
Read more

ആരോക്കെയോ സ്പോൺസർ ചെയ്ത സർക്കാരാണ്; ജനങ്ങളുടെ സർക്കാരല്ല: പി രാജീവ്

കൊച്ചി: മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയില്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍ക്കാര്‍ ചെലവിലല്ലെന്ന വിശദീകരണത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി പി രാജീവ്. സർക്കാർ എങ്ങനെയാണ് ഒരു സ്‌പോൺസറെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ പണം തന്നെയാണ് ഉപയോഗിക്കേണ്ടതെന്ന് പി. രാജീവ് പറഞ്ഞു. സർക്കാർ ചെലവുകൾക്ക് സ്‌പോൺസർമാരെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടായാൽ മറ്റ് സ്വാധീനങ്ങൾക്ക് വഴങ്ങേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സ്വാധീനങ്ങൾ ഒഴിവാക്കുന്നതിനാണ് ഔദ്യോഗിക ആവശ്യങ്ങളുടെ ചെലവ് സർക്കാർ തന്നെ വഹിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix