Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘അജ്ഞാത സ്പോൺസറിൻ്റെ മുഖം വരക്കാം, സമ്മാനം നേടാം’; വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മുഖ്യമന്ത്രിയുടെ ‘അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കൽ’ മത്സരം സംഘടിപ്പിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഇന്ന് സെക്രട്ടേറിയറ്റിന് സമീപം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

‘മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം’ എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. മത്സരത്തിലെ ഒന്നാം സമ്മാനമായി എമർജൻസി ലാമ്പും പ്രോത്സാഹന സമ്മാനമായി മെഴുകുതിരിയും നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിലും സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘അജ്ഞാത സ്പോൺസർ’ ആരാണെന്നും എം. വിജിൻ ചോദിച്ചു. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കേരളത്തിൽ സ്പോൺസർമാർ നിറഞ്ഞൊഴുകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ധിക്കാരപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സർക്കാരിന്റെ സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെട്ടുവെന്നും എം. വിജിൻ ആരോപിച്ചു. യുഡിഎഫ് ഭരണം ‘സ്പോൺസർമാർ നിറഞ്ഞൊഴുകുന്ന ഭരണമായി’ മാറിയെന്നും അദ്ദേഹം വിമർശിച്ചു.

ചാർട്ടേഡ് ഫ്ലൈറ്റ് സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ പരിപാടിയെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix