Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രതിസന്ധി; ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയനാട് ബത്തേരി നെന്മേനി ചമയംകുന്നിൽ പശുഫാം നടത്തുന്ന ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ട് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കർഷകയായ സ്റ്റെഫിൻ പോളുമായി ഫോണിൽ സംസാരിച്ച മന്ത്രി ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി.

ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായും ബിന്ദു കൃഷ്ണ സംസാരിച്ചു. കർഷക ദമ്പതികൾക്ക് ആവശ്യമായ സഹായങ്ങൾ പ്രാദേശികമായി ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ടി. സിദ്ദിഖ് അറിയിച്ചു.

വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർക്കും മന്ത്രി നിർദേശം നൽകി. ഫാം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനുമാണ് നിർദേശം.

നേരത്തെയും വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. അന്ന് കർഷകരുടെ ഭാഗത്ത് തെറ്റില്ലെന്നാണ് കണ്ടെത്തിയത്. സമ്പാദ്യവും വായ്പയുമടക്കം ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ചാണ് സ്റ്റെഫിൻ പോളും ഭർത്താവ് സുഭാഷ് ജോയിയും എഴുപതിലധികം പശുക്കളുമായി ഫാം നടത്തുന്നത്. ഇവർ നേരിടുന്ന പ്രതിസന്ധി ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫാം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix