Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കലോത്സവത്തിലെ ഉച്ചഭക്ഷണത്തിന് ഇറച്ചി വാങ്ങിയതിൽ തർക്കം; സംഘർഷത്തിൽ യുവാവിന് മർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ചടയമംഗലം ഉപജില്ലാ കലോത്സവം നടന്ന കുമ്മിൾ സ്കൂളിൽ കോഴിയിറച്ചി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ യുവാവിന് മർദനമേറ്റു. എട്ട് പേരെ പ്രതികളാക്കി കടയ്ക്കൽ പൊലീസ് കേസെടുത്തു.

കലോത്സവത്തിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് 300 കിലോ കോഴിയിറച്ചി വാങ്ങാനായിരുന്നു സംഘാടക സമിതിയുടെ തീരുമാനം. എന്നാൽ ഫുഡ് കമ്മിറ്റിയും ഫിനാൻസ് കമ്മിറ്റിയും പ്രത്യേകം ഓർഡർ നൽകിയതാണ് തർക്കത്തിന് കാരണമായത്.

ഫുഡ് കമ്മിറ്റി സാധാരണ കോഴിയിറച്ചിയും ഫിനാൻസ് കമ്മിറ്റി പ്രോസസ്ഡ് ചിക്കനുമാണ് വാങ്ങിയത്. ഫിനാൻസ് കമ്മിറ്റി വാങ്ങിയ പ്രോസസ്ഡ് ചിക്കൻ പാചകത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഫുഡ് കമ്മിറ്റി അറിയിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.

തർക്കത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതും സംഘർഷം രൂക്ഷമാക്കി. ഇതിനിടെ മതിര ഇടവൂർക്കോണം ചരുവിള പൂത്തൻവീട്ടിൽ എ.എസ്. സുൽഫിക്കർ (27) മർദനത്തിനിരയായി.സജീർ (35), ഹർഷൻ (38), അഭിലാഷ് (28), സെയ്ഫുദീൻ (45), സുബാഷ് (40), മധു (55), സതീഷ് (40), നിസാർ (48) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സംഘർഷാവസ്ഥയെ തുടർന്ന് കടയ്ക്കൽ എസ്.ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ ചർച്ചയിൽ ഇരുവിഭാഗങ്ങളും ചേർന്ന് എത്തിച്ച 600 കിലോ കോഴിയിറച്ചി ഉച്ചഭക്ഷണത്തിന് കറിയായി നൽകാൻ തീരുമാനിച്ചു. ഇതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix