Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഹരിക്കെതിരെ ‘തൂഫാൻ തദ്ദേശം’ ആരംഭിച്ചു; പ്രവർത്തനം വാർഡുകളിലേക്കും ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ മലപ്പുറം വേങ്ങരയിൽ ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരായ പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ’ സമിതികൾ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തെ ലഹരി ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞതായി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പുറമെ ക്യാമ്പസുകളിലേക്കും ‘തൂഫാൻ’ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.

ലഹരിക്കെണിയിൽ വീണവരെ മോചിപ്പിക്കുന്നതിനായി ‘തൂഫാൻ കെയർ’ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിനായിരിക്കും പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ‘തൂഫാൻ വാരിയർമാരാകണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ മന്ത്രി കെ. എം. ഷാജിയടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ 11,677 കേസുകളും 12,584 അറസ്റ്റുകളും ഇതുവരെ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix