Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugFreeKerala

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ കേരള പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ. വിവിധയിടങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളിലൂടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി. പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഇതുവരെ 24,480.936 ഗ്രാം എംഡിഎംഎയും 1,590.302 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ […]
Read more

ലഹരിക്കെതിരെ ‘തൂഫാൻ തദ്ദേശം’ ആരംഭിച്ചു; പ്രവർത്തനം വാർഡുകളിലേക്കും ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കും

മലപ്പുറം: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ മലപ്പുറം വേങ്ങരയിൽ ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ’ സമിതികൾ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തെ ലഹരി ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞതായി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. വാർഡുകൾ […]
Read more

ഓപ്പറേഷൻ തൂഫാൻ 2.0; ഫ്ലാഗ് ഓഫ് 28 ന്, വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും

കോഴിക്കോട്: മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഈ മാസം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് രണ്ടാം ഘട്ടം നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കും. സംസ്ഥാനത്തെ 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കും. ഈ മാസം 28ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയർത്തും. പത്ത് അംഗങ്ങൾ വീതമുള്ള വാർഡ് തല സമിതികളായിരിക്കും […]
Read more

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനത്ത് മൂന്ന് പുതിയ NDPS കോടതികൾ

മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പൊലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സർക്കാർ, ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുക. ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി വേഗത്തിൽ വിചാരണ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ കോടതികളുടെ സുഗമമായ പ്രവർത്തനത്തിനായി ഓരോ […]
Read more

ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം

കൊച്ചി: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഔദ്യോഗിക ജേഴ്സിയുടെ പ്രകാശനം നടന്നു. കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ ഡോ. ടി. ടിജു, ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ കെ. എം. ബിനുവിന് ജേഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. സെൻട്രൽ ജിഎസ്ടി കൊച്ചിയിലെ സ്പോർട്സ് ഓഫീസറും അത്ലറ്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് കെ. എം. ബിനു. ചടങ്ങിൽ CGST പ്രിൻസിപ്പൽ കമ്മീഷണർ ഹർഭിന്ദർ കൗർ പ്രസാദ് […]
Read more

ലഹരിക്കെതിരെ ശക്തമായ പോരാട്ടം; ഓപ്പറേഷൻ തൂഫാൻ തുടരും: രമേശ് ചെന്നിത്തല

തൃശ്ശൂർ: പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനുള്ള ശക്തമായ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ‘തകൃതോണം’ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരി വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാസലഹരിക്ക് അടിമപ്പെട്ടാൽ അതിൽ നിന്ന് മോചനം നേടുക എളുപ്പമല്ല. അതുകൊണ്ടാണ് ഓപ്പറേഷൻ തൂഫാന് അമ്മമാരിൽ നിന്നും സഹോദരിമാരിൽ […]
Read more

കുട്ടികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ചു; 21കാരൻ പിടിയിൽ

തൃശ്ശൂർ: കുട്ടികൾക്കും യുവാക്കൾക്കും വിൽക്കാനായി കഞ്ചാവ് സൂക്ഷിച്ച യുവാവിനെ മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളിക്കൂട്ടം വീട്ടിൽ പ്രണവ് (21) ആണ് അറസ്റ്റിലായത്. മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. കുട്ടികൾക്ക് കഞ്ചാവ് വിൽക്കാൻ സൂക്ഷിച്ചതിന് എൻഡിപിഎസ് നിയമപ്രകാരമുള്ള വകുപ്പുകൾക്ക് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix