Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ കേരള പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ. വിവിധയിടങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളിലൂടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി.

പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഇതുവരെ 24,480.936 ഗ്രാം എംഡിഎംഎയും 1,590.302 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മാത്രം 11.700 ഗ്രാം എംഡിഎംഎയും 8.140 കിലോഗ്രാം കഞ്ചാവും പിടികൂടി. ചെറിയ അളവിൽ ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 12 കേസുകളും ഇടത്തരം അളവിൽ കൈവശം വെച്ചതിന് ആറ് കേസുകളും രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് ആക്ട് സെക്ഷൻ 27 പ്രകാരം 15 കേസുകളും കോട്പ നിയമപ്രകാരം 31 കേസുകളും എടുത്തു.

ലഹരിവിരുദ്ധ ബോധവൽക്കരണത്തിനും ഓപ്പറേഷൻ തൂഫാനിൽ പ്രാധാന്യം നൽകുന്നുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം 51 ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഇതോടെ ആകെ നടത്തിയ ബോധവൽക്കരണ ക്ലാസുകളുടെ എണ്ണം 10,646 ആയി. 856 കൗൺസിലിംഗുകളും ഇതുവരെ പൂർത്തിയാക്കി.

സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 7,580 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചതായി കേരള പൊലീസ് അറിയിച്ചു.

സംസ്ഥാനത്തെ ലഹരിവിൽപ്പന, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം. 9497979794, 9497927797 എന്നീ നമ്പറുകളിലും 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix