Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugCase

ഓപ്പറേഷൻ തൂഫാൻ; വയനാട്ടിൽ എംഡിഎംഎ വിതരണ ശൃംഖലയിലെ രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് വയനാട് പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചേലക്കര അന്ത്രോട്ടിൽ വീട്ടിൽ എ.കെ. ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയൽ സ്വദേശി ജാസിം അലി (30) എന്നിവരാണ് അറസ്റ്റിലായത്. മുത്തങ്ങയിലും അമ്പലവയൽ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ലഹരി കൈമാറിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ജൂലൈ 27ന് മുത്തങ്ങയിൽ 17.188 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. […]
Read more

വടകര ലഹരിക്കേസ്; രണ്ടാം പ്രതി കീര്‍ത്തനക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി കാവ്യയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര സ്വദേശിയെ ലഹരിമരുന്നുമായി പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള […]
Read more

കൊച്ചി രാസലഹരി കേസ്; വരുണ്‍ ദേവ് നടത്തിയത് വന്‍ നിക്ഷേപങ്ങള്‍

കൊച്ചി: രാസലഹരി കേസിലെ മുഖ്യസൂത്രധാരൻ വരുണ്‍ ദേവ് ലഹരി ഇടപാടുകളിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വൻ നിക്ഷേപങ്ങൾ നടത്തിയതായി എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തൽ. ലഹരി വിൽപ്പനയിൽനിന്നുള്ള പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തിയതിന് പുറമെ ആഡംബര വാഹനങ്ങളുടെ ഇടപാടുകളും നടത്തിയതായാണ് കണ്ടെത്തൽ. വരുണിന്റെ പക്കൽനിന്ന് നാല് ആഡംബര കാറുകൾ എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടി രജിസ്‌ട്രേഷൻ, മോട്ടോർ വാഹന വകുപ്പുകൾക്ക് ഉടൻ കത്ത് നൽകാനാണ് എക്‌സൈസിന്റെ നീക്കം. ഇന്ത്യ-പാക് അതിർത്തി […]
Read more

കാലിക്കടവ് എംഡിഎംഎ കേസ്; അന്താരാഷ്ട്ര ലഹരി സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ

കാസർകോട്: കാലിക്കടവിൽ 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ അന്താരാഷ്ട്ര ലഹരി ഇടപാട് സംഘത്തിലെ പ്രധാന കണ്ണികളെ കേരള പൊലീസ് പിടികൂടി. ഗുജറാത്ത് സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരിയെന്നാണ് പൊലീസിന്റെ നിഗമനം. പണം ഇടപാടുകൾ നിയന്ത്രിക്കുന്നത് ഘാന സ്വദേശി വിക്ടർ ദസാബയാണെന്നും പൊലീസ് കണ്ടെത്തി. കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള […]
Read more

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നത് ഞെട്ടിക്കുന്നു: എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ ഒതുങ്ങിയെന്ന്’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാസർഗോഡ് ലഹരിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അറസ്റ്റിന് തൊട്ടുമുമ്പ് വരെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഗോവിന്ദന്റെ ആരോപണം. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തക്കാരെ തൊട്ടാൽ ഏത് ‘തൂഫാനും’ കെട്ടടങ്ങുമെന്നും ഗോവിന്ദൻ പരിഹസിച്ചു. മുൻ […]
Read more

കഞ്ചാവുമായി പിടിയിലായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചു; ഓടിച്ചിട്ട് പിടിച്ച് പൊലീസും നാട്ടുകാരും

ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് ഇയാളെ പിടികൂടി. അരിക്കുഴ ചക്കാലയിൽ വീട്ടിൽ ശ്രീകാന്ത് (25) ആണ് നാടകീയ രംഗങ്ങൾക്കൊടുവിൽ വീണ്ടും പൊലീസ് കസ്റ്റഡിയിലായത്. അരീപ്പറമ്പ് ഇ.കെ. കവലയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ […]
Read more

കാസർകോട് എംഡിഎംഎ കേസ്; പ്രതികൾക്ക് നൈജീരിയൻ ലഹരി സംഘവുമായി ബന്ധം

കാസർകോട്: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നവകാശപ്പെടുന്നയാൾ ഉൾപ്പെടെ പിടിയിലായ കാസർകോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾക്ക് നൈജീരിയൻ ലഹരി സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതി സൈനുൽ ആബിദ് ബെംഗളൂരുവിലെത്തി നൈജീരിയൻ സംഘത്തിൽ നിന്ന് നേരിട്ട് എംഡിഎംഎ വാങ്ങിയെന്നാണ് വിവരം. ഇടനിലക്കാരില്ലാതെയായിരുന്നു ഇടപാട് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ബെംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലാണ് ലഹരി എറണാകുളത്ത് എത്തിച്ചതെന്നും സൂചനയുണ്ട്. ലഹരി കടത്തുന്നതിൽ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചിരുന്നുവെന്നും […]
Read more

കാസർകോട് എംഡിഎംഎ കേസ്; അന്വേഷണത്തിൽ അട്ടിമറി സംശയം

കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട കാസർകോട് എംഡിഎംഎ കേസിൽ അന്വേഷണത്തിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാകുന്നു. വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്ന് അവകാശപ്പെട്ടിരുന്നവരാണ് കേസിലെ പ്രതികൾ. കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ തന്നെ സാക്ഷികളാക്കിയതിലാണ് ഇപ്പോൾ സംശയം ഉയരുന്നത്. ലഹരിമരുന്ന് പിടികൂടുമ്പോൾ സ്ഥലത്തില്ലായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ സീസർ മഹസറിൽ സാക്ഷികളായി ഒപ്പിട്ടെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നാല് പേരാണ് സാക്ഷികളായത്. പൊലീസ് വിളിച്ചുവരുത്തിയാണ് ഇവരെ […]
Read more

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റ‍‍ർ ഉൾപ്പെട്ട കേസ്; അബ്ദുൾ സലാമിന് ഗുണ്ടാ ബന്ധവും

കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അറസ്റ്റിലായ അബ്ദുൾ സലാമിന് ഗുണ്ടാ ബന്ധമുണ്ടെന്ന് പൊലീസ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ സംഘത്തിൽ സലാം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സലാമിന്റെ ഗുണ്ടാ ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കേസിലെ മറ്റൊരു പ്രതിയായ സൈനുൽ ആബിദിനെതിരെയും നിരവധി സൈബർ കേസുകളുണ്ടെന്നാണ് വിവരം. തട്ടിപ്പ് സംഘങ്ങൾക്ക് മ്യൂൾ അക്കൗണ്ടുകൾ എത്തിച്ചുനൽകിയിരുന്നത് ആബിദാണെന്നാണ് പൊലീസ് കണ്ടെത്തൽ. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾക്ക് പുറമേ ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ […]
Read more

റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തൃശൂർ: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ശേഖരിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സോണ മുല്ല എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറ്റത്തിനായി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് കിലോഗ്രാം വീതമുള്ള നാല് പാക്കറ്റുകളിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച കഞ്ചാവ് ശേഖരിക്കാനെത്തിയപ്പോഴാണ് സോണ മുല്ല പിടിയിലായത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കഞ്ചാവ് എവിടെ നിന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix