കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പ്രമുഖ കോഫി, ഫുഡ് ക്യുഎസ്ആര്‍ ബ്രാന്‍ഡായ തേര്‍ഡ് വേവ് കോഫി കൊച്ചിയില്‍ പുതിയ രണ്ട് കഫേകള്‍ തുറന്നു. പനമ്പിള്ളി നഗര്‍, ചിറ്റേത്തുകരയിലുള്ള നോവല്‍ ഫോക്കസ് എന്നിവിടങ്ങളിലാണ് പുതിയ കഫേകള്‍ ആരംഭിച്ചത്. വിശാഖപട്ടണം, ജലന്ധര്‍, ലഖ്നൗ, ലുധിയാന എന്നീ നഗരങ്ങളിലെ വിപുലീകരണത്തിന് ശേഷമാണ് കമ്പനി ഇപ്പോള്‍ കൊച്ചിയിലേക്ക് എത്തുന്നത്. രാജ്യത്തുടനീളം വളര്‍ന്നുവരുന്ന പുതിയ വിപണികളില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്.
കൊച്ചിയിലെ വ്യത്യസ്തമായ കഫേ സംസ്കാരം, വാണിജ്യ പശ്ചാത്തലം, വൈവിധ്യമാര്‍ന്ന ഉപഭോക്തൃ നിര എന്നിവ തേര്‍ഡ് വേവ് കോഫിയുടെ വിപുലീകരണ പദ്ധതികള്‍ക്ക് അനുയോജ്യമാണ്. കൊച്ചിയിലെ പുതിയ തുടക്കത്തോടെ രാജ്യത്തെ 27 വിപണികളിലാണ് നിലവില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യമുള്ളത്. ഇതോടെ ദക്ഷിണേന്ത്യയിലെ ആകെ കഫേകളുടെ എണ്ണം 104 ആയി. നഗരത്തില്‍ സ്പെഷ്യാലിറ്റി കോഫി ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഭക്ഷണം, കോഫി, സൗഹൃദ കൂട്ടായ്മകള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആധുനിക ഇടങ്ങള്‍ ഒരുക്കാനും ഈ രണ്ട് കഫേകളിലൂടെ ലക്ഷ്യമിടുന്നു.
കേരളത്തില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതില്‍ കൊച്ചിയിലെ ഈ പുതിയ കഫേകള്‍ മികച്ച അടിത്തറയാകുമെന്ന് തേര്‍ഡ് വേവ് കോഫി സഹസ്ഥാപകനായ അനിരുദ്ധ് ശര്‍മ്മ പറഞ്ഞു. കേരളത്തിലെ ഭക്ഷണ, ആതിഥേയ, വിനോദസഞ്ചാര മേഖലകള്‍ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ ഒരുക്കുന്നതിനാല്‍ ഈ മേഖല കമ്പനിക്ക് ഏറെ പ്രധാനമാണ്. സ്പെഷ്യാലിറ്റി കോഫി ജനങ്ങളുടെ ദൈനംദിന ജീവിതശൈലിയുടെയും ഭക്ഷണ ശീലത്തിന്റെയും ഭാഗമായി മാറുന്ന വിപണികളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന കമ്പനിയുടെ നയത്തിന്റെ ഭാഗമാണ് കൊച്ചിയിലെ ഈ ചുവടുവെപ്പ്.
കമ്പനിയുടെ ഫുഡ് ഇന്നൊവേഷന് ലാബും അത്യാധുനിക റോസ്റ്ററിയും ഈ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ കാര്യക്ഷമമായി വികസിപ്പിക്കാനും ഗുണനിലവാരത്തില്‍ സ്ഥിരത ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവ ഉപഭോക്താക്കള്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, കോഫി പ്രേമികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് കഫേകള്‍ ഒരുക്കിയിരിക്കുന്നത്. സ്പെഷ്യാലിറ്റി സിംഗിള്‍-ഓറിജിന്‍ കോഫികള്‍, സിഗ്നേച്ചര്‍ ബ്രൂ, വിവിധതരം പാനീയങ്ങള്‍, പ്രത്യേകം തയ്യാറാക്കിയ ബേക്കറി വിഭവങ്ങളും തിരഞ്ഞെടുത്ത ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
ഉയര്‍ന്ന ഗുണനിലവാരം, വിവിധതരം ഭക്ഷണ-പാനീയങ്ങള്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മികച്ച സേവനങ്ങള്‍ എന്നിവയിലൂടെയാണ് തേര്‍ഡ് വേവ് കോഫി വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചത്. തേര്‍ഡ് വേവ് കോഫി ആപ്പിലൂടെ മികച്ച ഡിജിറ്റല്‍ സേവനവും കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നു. കഫേയിലെത്തുന്നതിന് മുന്‍പ് തന്നെ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍, പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങള്‍ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാണ്.
2027 സാമ്പത്തിക വര്‍ഷത്തോടെ പ്രമുഖ മെട്രോ നഗരങ്ങളിലും ഒന്നും രണ്ടും നിര നഗരങ്ങളിലുമായി രാജ്യത്തുടനീളമുള്ള കഫേകളുടെ എണ്ണം ഏകദേശം 320 ആയി ഉയര്‍ത്താനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.




