തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് അധികമായി ഈടാക്കുക. പ്രതിമാസ, രണ്ട് മാസ ബില്ലുകൾക്ക് ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുക.
ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 6.88 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ പുതിയ സർചാർജ് ഉൾപ്പെടുത്തും.












