Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSEB

പ്രതിസന്ധിക്ക് പരിഹാരം; അധിക വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് KSEB

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനും വരും മാസങ്ങളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുമായി അധിക വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് കെഎസ്ഇബി. ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിലേക്ക് വിവിധ സമയങ്ങളിലായി 300 മുതൽ 1300 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് നടപടി. വൈദ്യുതി ആവശ്യകത ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മുൻകരുതലായാണ് കെഎസ്ഇബി ടെൻഡർ നടപടികൾ ആരംഭിച്ചത്. ജനുവരിയിൽ 2400 മെഗാവാട്ടും ഫെബ്രുവരിയിൽ 2700 മെഗാവാട്ടും മാർച്ചിൽ 3000 മെഗാവാട്ടും വൈദ്യുതി വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഏപ്രിൽ, മേയ് […]
Read more

ഇന്നും പവർകട്ടിന് സാധ്യത; 565 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 565 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടുന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചത്. തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മധ്യപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി രാത്രി ഒമ്പത് മണിക്ക് ശേഷമേ കേരളത്തിന് ലഭിക്കുകയുള്ളൂ. ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് പീക്ക് സമയത്ത് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണത്തിന് […]
Read more

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് നിയന്ത്രണത്തിന് കാരണം. ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12 വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം […]
Read more

കറണ്ട് പോവില്ല; ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈകിട്ട് നാല് മുതൽ രാത്രി 12 മണി വരെ ഹരിയാനയിൽ നിന്ന് അധികമായി 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. രാത്രി എട്ട് മുതൽ 12 മണി വരെ ആന്ധ്രാപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയിൽ ലഭിച്ചേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ആവശ്യമായ വൈദ്യുതി ലഭ്യമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. സംസ്ഥാനത്ത് മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തിലും […]
Read more

ഒക്ടോബറിലും വൈദ്യുതി സർചാർജ്; യൂണിറ്റിന് മൂന്ന് പൈസ വീതം

തിരുവനന്തപുരം: ഒക്ടോബർ മാസത്തിലും വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് മൂന്ന് പൈസ വീതമാണ് അധികമായി ഈടാക്കുക. പ്രതിമാസ, രണ്ട് മാസ ബില്ലുകൾക്ക് ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുക. ആഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 6.88 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഈ അധിക ചെലവിന്റെ ഭാഗമായാണ് ഒക്ടോബറിൽ യൂണിറ്റിന് മൂന്ന് പൈസ വീതം സർചാർജ് ഈടാക്കുന്നത്. ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ പുതിയ സർചാർജ് ഉൾപ്പെടുത്തും.
Read more

ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമില്ല; KSEB

തിരുവനന്തപുരം: കെഎസ്ഇബി. മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ട്. സ്വാപ്പ് വ്യവസ്ഥയിലാണ് ഈ വൈദ്യുതി ലഭിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. റിയൽ ടൈം മാർക്കറ്റിൽനിന്നും വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നും നാളെയും നിയന്ത്രണം ഒഴിവാക്കുന്നതെന്ന് കെഎസ്ഇബിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം താരതമ്യേന ഉയർന്ന നിലയിലായിരുന്നു. അതേസമയം, പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെട്ടിരുന്നു. ഊർജിതമായ ഇടപെടലിലൂടെ ആന്ധ്രാപ്രദേശിലെ എപിസിപിഡിസിഎല്ലിൽനിന്ന് 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കിയതായും […]
Read more

വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷന്‍. പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ലാഭകരവും അല്ലാത്തവര്‍ക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വര്‍ധന. പുതുക്കിയ ഫീസ് ഒക്ടോബര്‍ 12 മുതല്‍ നിലവില്‍ വരും. ഫീസ് പരിഷ്‌കരിച്ചതോടെ ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെയാണ് വര്‍ധന. ലൈനില്‍ നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുന്‍പ് വെവ്വേറെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്കുകള്‍ ഏകീകരിച്ചതോടെ, ഉപഭോക്താവിന് അപേക്ഷയ്‌ക്കൊപ്പം […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെ ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. മുൻ വർഷങ്ങളിലെ സെപ്തംബർ മാസത്തെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. […]
Read more

ഉപയോഗം കുറഞ്ഞിട്ടും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; ഇന്നും കറന്റ് കട്ടിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല കരാറുകൾ വഴി ലഭിക്കേണ്ട വൈദ്യുതി ലഭ്യത കുറഞ്ഞതാണ് പ്രധാന കാരണം. ദീർഘകാല കരാർ പ്രകാരമുള്ള വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് സൂചന. വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ ലഭിക്കുകയും വൈദ്യുതി ഉപയോഗം കുറയുകയും ചെയ്തിട്ടും നിയന്ത്രണം തുടരുകയാണ്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിരുന്നു. എന്നാൽ 100 ദശലക്ഷം […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. 500 മെഗാവാട്ടിന്റെ കുറവുണ്ടന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 380 മെഗാവാട്ട് ഇന്ന് ലഭിക്കില്ലെന്നും കെഎസ്ഇബി അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ടും മുടങ്ങും. മഴയുണ്ടെങ്കിലും ഉപഭോഗത്തില്‍ കാര്യമായ കുറവില്ല. മഴയും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയും കാരണം ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല. ഇന്ന് സമാനമായ സാഹചര്യമല്ല. വൈകിട്ട് 6.45 നും രാത്രി 12.45 നുമിടയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix