Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSEB

വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ആഭ്യന്തര ഉത്പാദനം കുറഞ്ഞതും കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. മഴയുടെ കുറവ് തുടരുകയാണെങ്കിൽ നിയന്ത്രണം വരും ദിവസങ്ങളിലും തുടരേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും ജലവൈദ്യുത പദ്ധതികളെ പ്രതികൂലമായി ബാധിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. ഇതോടെ വൈദ്യുതി ഉത്പാദനം കുറഞ്ഞപ്പോൾ ഉപഭോഗം റെക്കോർഡ് നിലയിലേക്ക് […]
Read more

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം: കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി. ഇതുസംബന്ധിച്ച ഉത്തരവും കമ്മീഷൻ പുറത്തിറക്കി. അതേസമയം, കെഎസ്ഇബിയുടെ പ്രവർത്തനത്തിൽ കമ്മീഷൻ വിമർശനവും ഉന്നയിച്ചു. സോളാർ വൈദ്യുതി സംഭരിക്കുന്ന BESS പദ്ധതി വൈകുകയാണെന്നും പദ്ധതി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന നിർദേശം പാലിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. വിവിധ സ്രോതസുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങളും പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ കണക്കുകളും കെഎസ്ഇബി സമർപ്പിച്ചില്ലെന്നും കമ്മീഷൻ പറഞ്ഞു. […]
Read more

‘സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി’; ശനിയും ഞായറും കറന്റ് പോകില്ലെന്ന് KSEB

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി ലഭ്യത കൂടിയതിനാലാണ് തീരുമാനം. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്നാണ് തീരുമാനം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും സഹായകമായാതായി KSEB ഫേസ്ബുക്ക് പോസ്റ്റിലൂടെ KSEB അറിയിച്ചു. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. ഷെഡ്യൂൾ ചെയ്തതിനെക്കാൾ അധിക വൈദ്യുതി ഗ്രിഡിൽ നിന്നും തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാൽ […]
Read more

വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ തുടർന്നേക്കാമെന്ന് കെഎസ്ഇബി. സ്ഥിതി മോശമായാൽ ലോഡ് ഷെഡിങ് നീട്ടേണ്ടി വരുമെന്നും, നിശ്ചയിച്ച വിലപരിധി കടന്നും വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടാകാമെന്നും കെഎസ്ഇബി വ്യക്തമാക്കി. യൂണിറ്റിന് പരമാവധി 10 രൂപ വരെ മാത്രമാണ് നിലവിലെ പരിധി. എന്നാൽ ഈ മാസത്തേക്കുള്ള ടെൻഡറിൽ ആരും ബിഡ് സമർപ്പിച്ചിട്ടില്ലെന്നും കെഎസ്ഇബി അറിയിച്ചു. റിസർവോയറുകളിലെ ജലനിരപ്പ് കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മുൻപ് വായ്പയായി എടുത്ത വൈദ്യുതി തിരിച്ചുനൽകേണ്ടതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. പസഫിക് […]
Read more

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടാകുന്ന വർധനയും ലഭ്യതയിലെ കുറവും പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്ന് നിർദേശമുണ്ട്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമാണെന്ന് കെഎസ്ഇബി അറിയിച്ചു.
Read more

കെഎസ്ഇബിയുടെ റവന്യൂ കമ്മി 6645 കോടി; പിടിച്ച് നിൽക്കണമെങ്കിൽ സ്വകാര്യ നിക്ഷേപം വേണം

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ വൈദ്യുതിരംഗത്ത് വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കെഎസ്ഇബിയുടെ നഷ്ടക്കണക്കുകൾ ചൂണ്ടിക്കാട്ടി മേഖല സ്വകാര്യ നിക്ഷേപങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്രം നിർദ്ദേശിക്കുന്നു. വൈദ്യുതി ഉത്പാദനം വർധിപ്പിക്കാൻ സ്വകാര്യവും കേന്ദ്ര പൊതുമേഖലാ നിക്ഷേപവും അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സൗരോർജ്ജത്തിലൂടെ 6000 മെഗാവാട്ടും പമ്പഡ് ഹൈഡ്രോ പദ്ധതികളിലൂടെ 8000 മെഗാവാട്ടും ഉത്പാദനം ലക്ഷ്യമിടുന്നു. കൂടാതെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനവും നിർദ്ദേശിക്കുന്നു. എന്നാൽ ഈ പദ്ധതികൾ നടപ്പാക്കാൻ കെഎസ്ഇബിക്ക് […]
Read more

ജനങ്ങൾക്ക് KSEBയുടെ ഷോക്ക്; ഈ മാസം അധിക സർചാർജ് ഈടാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തിവെച്ചുകൊണ്ട് ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ KSEB തീരുമാനിച്ചു. പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും ഈ സർചാർജ് ബാധകമാകുക. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് 1 പൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്. 5.48 കോടി രൂപ കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെഎസ്ഇബിക്ക് വലിയ തോതിലുള്ള അധിക ബാധ്യത ഉണ്ടായതാണ് […]
Read more

വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാൻ വീട്ടമ്മ കാത്തിരുന്നത് 24 വർഷം

കൊച്ചി: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലാക്കാൻ ഒരു വീട്ടമ്മ കാത്തിരുന്നത് 24 വർഷവും ഏഴ് മാസവും 17 ദിവസവും. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നീട്ടിക്കൊണ്ടുപോയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്മാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അപേക്ഷകയ്ക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരവും സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയ്ക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശയും നൽകാനാണ് ഉത്തരവ്. എറണാകുളം തമ്മനം പള്ളത്ത് റോഡിൽ താമസിക്കുന്ന റീത്ത പി. അന്തോണിക്കാണ് സ്വന്തം വീടിന്റെ വൈദ്യുതി കണക്ഷൻ […]
Read more

നാലു പുതിയ ജലവൈദ്യുത പദ്ധതികൾ; പ്രാഥമിക ജോലി തുടങ്ങി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് 225 മെഗാവാട്ട് ശേഷിയുള്ള നാല് പുതിയ ജലവൈദ്യുത പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സ് (എൻ.ഐ.ആർ.എം.) ന് 66.13 ലക്ഷം രൂപയുടെ കരാർ നൽകി ഭൗമഭൗതിക പഠനം നടത്തുകയാണ്. പദ്ധതികളിൽ 80 മെഗാവാട്ട് ശേഷിയുള്ള ഇടമലയാർ വിപുലീകരണം, 100 മെഗാവാട്ട് ശേഷിയുള്ള മുതിരപ്പുഴ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി, 40 മെഗാവാട്ട് ശേഷിയുള്ള മാങ്കുളം വിപുലീകരണം എന്നിവ […]
Read more

കൈക്കൂലി കേസ്; മുന്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് തടവ് ശിക്ഷ

മലപ്പുറം: കെഎസ്ഇബി മുൻ ഓവർസിയർക്ക് കൈക്കൂലി കേസിൽ മൂന്ന് വർഷം കഠിന തടവും പിഴയും. 700 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കോഴിക്കോട് വിജിലൻസ് കോടതി വിധി പ്രഖ്യാപിച്ചത്. കുറ്റിപ്പുറം സെക്ഷൻ ഓഫീസിലെ മുൻ ഓവർസിയർ മൈക്കിള്‍ പിള്ള (60)യെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കാൻ കോടതി നിർദേശിച്ചു. 2020-ൽ കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരൻ വീടിന്റെ നിർമ്മാണത്തിനായി വൈദ്യുതി ഉപയോഗിക്കാൻ അപേക്ഷ നൽകിയിരുന്നു. അതിന് ശേഷം നിർമാണത്തിന് അനുമതി നൽകുകയും ചെയ്തു. […]
Read more
Advertisement
WhiteswanTV Footer