Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSEB

കെഎസ്ഇബിക്ക് 120 കോടിയുടെ വൻനാശനഷ്ടം

തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2190 ഹൈടെൻഷൻ പോസ്റ്റുകളും, 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നതായി കെഎസ്ഇബി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. 2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണ മേഖലയിൽ ഏകദേശം 120 കോടി 81 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 57,33,195 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 54,56,524 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകാനായി. വരും […]
Read more

കാലവർഷം; കെഎസ്ഇബിയ്ക്ക് 26 കോടിയിലധികം രൂപയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ കെഎസ്ഇബിയ്ക്ക് കനത്ത നഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജിത ശ്രമം നടക്കുകയാണ്. വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും […]
Read more

ഇഎസ്‌ഐ വിഹിതത്തിലെ തര്‍ക്കം; കെഎസ്ഇബിയുടെ 30 കോടി രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: കരാര്‍ത്തൊഴിലാളികളുടെ ഇഎസ്ഐ വിഹിതമായ 30 കോടിരൂപ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ കെഎസ്ഇബിയുടെ അക്കൗണ്ട് മരവിപ്പിച്ച് പിടിച്ചെടുത്തു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. കരാറുകാര്‍ നിയോഗിക്കുന്ന തൊഴിലാളികള്‍ക്കായുള്ള ഇഎസ്ഐ വിഹിതമാണ് പിടിച്ചെടുത്തത്. ഈ തൊഴിലാളികളുടെ വിഹിതം കമ്പനിയല്ല, കരാറുകാരാണ് അടയ്‌ക്കേണ്ടതെന്നായിരുന്നു കെഎസ്ഇബി വാദം. കെഎസ്ഇബി കരാര്‍ജോലികള്‍ ഏറ്റെടുക്കുന്ന കരാറുകാരാണ് തൊഴിലാളികളെ നിയോഗിക്കുന്നത്. അതിനാല്‍ വിഹിതം അടയ്‌ക്കേണ്ടത് കരാറുകാരാണെന്നും വാദിച്ചു. എന്നാല്‍, കരാറുകാര്‍ അടയ്ക്കാത്തതുകൊണ്ട് കെഎസ്ഇബിക്കാണ് ഉത്തരവാദിത്വമെന്ന് ഇഎസ്ഐ കോര്‍പ്പറേഷനും വാദിച്ചു. വിഹിതം അടയ്ക്കുന്നതിനെതിരേ കെഎസ്ഇബി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. […]
Read more

ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ഇരുട്ടടി: കെഎസ്ഇബി വാഹന ചാര്‍ജിങ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് കെഎസ്ഇബി. ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിരക്ക് ഇരട്ടിയോളമാക്കി. സ്വകാര്യ സ്റ്റേഷനുകള്‍ ഈടാക്കുന്നതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. പകല്‍ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 9 മുതല്‍ 4 വരെ സാധാരണ നിരക്കിന്റെ 70 ശതമാനവും ബാക്കിയുള്ള സമയം 130 ശതമാനവും ഈടാക്കാനുള്ള കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. പുതിയ നിരക്കനുസരിച്ച് പകല്‍ ഫാസ്റ്റ് ചാര്‍ജ് ചെയ്യുന്നതിന് യൂണിറ്റിന് […]
Read more

പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു. കെഎസ്ഇബി കണക്കുകള്‍ പ്രകാരം മാര്‍ച്ച് 4 ന് കേരളം 10.078 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചിട്ടുണ്ട്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 5 ന് പ്രതിദിന ഉപഭോഗം 101.73 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു.2024 മാര്‍ച്ച് 11 ന് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നിരുന്നു. 2024 മെയ് 3 ന് 11.596 കോടി യൂണിറ്റ് എന്ന […]
Read more

കത്തിയുമായി ഓഫീസിലെത്തി വധഭീഷണി; ഓവർസിയർ അറസ്റ്റിൽ

കൊച്ചി: കെ.എസ്.ഇ.ബി. മൂവാറ്റുപുഴ ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ നെ (54) അറസ്റ്റ് ചെയ്തു. എക്സിക്യുട്ടീവ് എഞ്ചിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ കത്തിയുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ […]
Read more

അധികബാധ്യത; ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി

2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ടെന്ന കാരണത്താൽ ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കും. യൂണിറ്റിന് 19 പൈസയാണ് സർചാർജ്. അതാണ് അടുത്ത മാസം സ്വന്തം നിലയിൽ സർചാർജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോൾ സർച്ചാർജ്. 9 പൈസ സർചാർജ് 17 പൈസയാക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം തള്ളിയിരുന്നു. ഇന്ധനവില വർധിക്കുന്നത് കൊണ്ട് താപവൈദ്യുതി വാങ്ങുന്നതിനായുള്ള […]
Read more

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

അനീഷ എം എ: സബ് എഡിറ്റർ കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ […]
Read more

സംസ്ഥാനത്ത് വെെദ്യുതി നിരക്ക് വര്‍ധനവ് വരും: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

അനീഷ എം എ: സബ് എഡിറ്റർ പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്. വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. […]
Read more

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വീടുകളില്‍ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ താമസിക്കുന്ന മുണ്ടേരിയിലെ സര്‍ക്കാര്‍ വീടുകളില്‍ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഉറപ്പ്. എന്നാല്‍ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരോട് വൈദ്യുതി ചാര്‍ജ് ഈടാക്കുകയാണ് കെഎസ്ഇബി. ഉപജീവന മാര്‍ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതര്‍ ബില്ലടക്കാന്‍ പണമില്ലാതെ ദുരിതത്തിലാണ്.
Read more
Advertisement
WhiteswanTV Footer