മുട്ട പുഴുങ്ങാൻ എണ്ണയോ വെണ്ണയോ ആവശ്യമില്ലാത്തതിനാൽ കലോറി വളരെ കുറവായിരിക്കും. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 70 കലോറി മാത്രമാണുള്ളത്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നവർക്കും മികച്ച ഓപ്ഷനാണിത്ട്ട. ഇത് ശരീരം പെട്ടന്ന് ദഹിപ്പിക്കും. പേശികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും ഉത്തമമാണ് മുട്ട.
ഓംലറ്റ് പലതരത്തിൽ നമ്മുക്ക് ഉണ്ടാക്കാം. എന്നാൽ കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ച് പ്ലെയിൻ ഓംലറ്റാണ് ഉണ്ടാക്കുന്നതെങ്കിൽ, പുഴുങ്ങിയ മുട്ടയ്ക്ക് സമാനമായ പോഷകഗുണങ്ങൾ കിട്ടും. എന്നാൽ എന്നാൽ ഉള്ളി, തക്കാളി, കൂൺ തുടങ്ങിയ പച്ചക്കറികൾ ചേർക്കുകയാണെങ്കിൽ പിന്നെയും പോഷകങ്ങൾ കൂടും. ഫൈബറും പോഷകങ്ങളും വർധിപ്പിക്കാനും ഇവ ചേർക്കാം. കൂടാതെ ഇങ്ങനെ കഴിച്ചാൽ നിങ്ങൾക്ക് വയർ നിറഞ്ഞ ഫീലും കിട്ടും.
അധികം കൊഴുപ്പില്ലാതെ കുറഞ്ഞ കലോറിയിലുള്ള ആഹാരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, പുഴുങ്ങിയ മുട്ടയാണ് ഏറ്റവും നല്ലത്. ഇനി വയർ നിറഞ്ഞ ഫീൽ വേണമെന്ന് തോന്നുകയാണെങ്കിൽ കുറഞ്ഞ എണ്ണയിൽ തയാറാക്കുന്ന വെജിറ്റബിൾ ഓംലറ്റ് നല്ലൊരു ഓപ്ഷനാണ്. ഏതാണ് മികച്ചതെന്നതിനെക്കാൾ രണ്ടും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉത്തമം. ഏതു രീതിയിൽ കഴിച്ചാലും മുട്ടയുടെ പോഷകങ്ങൾ ശരീരത്തിന് കിട്ടുമെന്നർഥം.


