Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: health care

യാത്രയ്ക്കിടെ തലകറക്കവും ഛർദിയും; മോഷൻ സിക്ക്നസ് ഒഴിവാക്കാൻ ഈ ടിപ്സ് പരീക്ഷിക്കാം

യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. എന്നാൽ കാറിലോ ബസിലോ ട്രെയിനിലോ വിമാനത്തിലോ ബോട്ടിലോ യാത്ര ചെയ്യുമ്പോൾ ചിലർക്ക് തലകറക്കം, ഓക്കാനം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. ഒരു യാത്ര മൊത്തത്തിൽ കുളമാക്കാൻ ഇത് മതി, മോഷൻ സിക്ക്നസ് എന്നാണ് ഇതിനെ പറയുക. കണ്ണുകൾ കാണുന്ന ചലനവും അകത്തെ ചെവി തിരിച്ചറിയുന്ന ചലനവും തമ്മിൽ പൊരുത്തക്കേടുണ്ടാകുമ്പോഴാണ് സാധാരണയായി മോഷൻ സിക്ക്നസ് ഉണ്ടാകുന്നത്. കാര്യമായ മരുന്നൊന്നും ഇതിനില്ല, മോഷൻ സിക്ക്നസിന് കാരണമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. […]
Read more

വെയിൽ കൊള്ളുമ്പോൾ തലവേദന വരുന്നുണ്ടോ? നിസ്സാരമായി കാണരുത്, ഇങ്ങനെ ചെയ്യണം

പുറത്ത് കുറച്ച് സമയം വെയിലത്ത് നിൽക്കേണ്ടി വന്നാൽ തലവേദന, ക്ഷീണം, തലകറക്കം, അമിതദാഹം തുടങ്ങിയ ലക്ഷണങ്ങൾ തോന്നാറുണ്ടോ? വേനൽക്കാലത്ത് മാത്രമല്ല, അന്തരീക്ഷ താപനിലയും ഈർപ്പവും കൂടുതലുള്ള ദിവസങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. വെയിലേറ്റ ശേഷമുള്ള തലവേദനയ്ക്ക് പ്രധാന കാരണം ഡീഹൈഡ്രേഷൻ ആണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം. ഇത് തലവേദനയിം ക്ഷീണവും ഉണ്ടാക്കാം. ഇതിനൊപ്പം ഉറക്കക്കുറവു കൂടിയുണ്ടെങ്കിൽ തലവേദന തീവ്രമാകാനും സാധ്യതയുണ്ട്. കൂടാതെ അമിതമായ ചൂടിൽ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന സംവിധാനം കൂടുതൽ […]
Read more

ചായ കൂടുതൽ തിളപ്പിക്കുന്നത് ​നല്ലതാണോ ദോഷമാണോ?

ചായയ്ക്ക് കടുപ്പം വേണമെന്ന് നിർബന്ധമുള്ളവരില്ലേ. ചായ അമിതമായി തിളപ്പിച്ചാണ് ഇതിന് പരിഹാരം മിക്കവാറും കാണുക. എന്നാൽ ഇത് ​ഗുണത്തെക്കാൾ ദോഷം ചെയ്യാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസത്തിനൊപ്പം അസിഡിറ്റിക്കും കാരണമാകുമത്രേ. ചായയുടെ പോഷക​ഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളാനും ഇടയാക്കും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ​ഗുണങ്ങൾ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് […]
Read more

സ്ഥിരമായി പാഴ്സൽ ഭക്ഷണം കഴിക്കാറുണ്ടോ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണി!

ഇന്ന് എല്ലാം ഡെലിവറി ആപ്പുകളിലൂടെ പാഴ്സൽ വാങ്ങുന്ന രീതിയാണല്ലോ. ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും പൊതിച്ചോറു വരെ പാർസൽ വാങ്ങുന്ന ശീലം മലയാളികൾക്കിടയിൽ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ചൂടോടെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് അവ പാർസൽ ചെയ്തുവരുന്ന പ്ലാസ്റ്റിക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചൂടുള്ള ഭക്ഷണം നോൺ-ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുമ്പോൾ ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് ദീർഘകാല അടിസ്ഥനത്തിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിനായി നിശ്ചിത […]
Read more

മുള വന്നു തുടങ്ങിയ ഉരുളക്കിഴങ്ങ് കഴിച്ചാൽ പ്രശ്നമാണോ?

പലപ്പോഴും കൂടുതൽ ദിവസം വെക്കുമ്പോൾ ഉരുളക്കിഴങ്ങുകളിൽ മുള വരാറുണ്ട്. പലരും അത് പലരും കാര്യമാക്കാറില്ല. മുള നീക്കിയ ശേഷം ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ ഉപയോ​ഗിക്കും. ഇത്തരത്തിൽ മുളവന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ? മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോ​ഗ്യവിദ​ഗ്ധ‍‍ർ പറയുന്നു. ഇതിൽ നേരിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമാകുന്നത് ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, വേഗത്തിലുള്ള […]
Read more

ആവേശം മൂത്ത് വടംവലിക്കാൻ ഇറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

ഓണക്കളികൾ ഇല്ലാതെ ഓണാഘോഷം പൂർണമാകില്ല. അതിൽ പ്രധാനമാണ് വടംവലി. വടത്തിന്റെ ഇരുവശങ്ങളിലും നിന്ന് രണ്ട് ടീമുകൾ പരമാവധി ശക്തിയോടെ വലിക്കുന്ന ഈ മത്സരം കാണാനും പങ്കെടുക്കാനും ഏറെ ആവേശകരമാണ്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ പരിപാടി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുറംവേദന, പരിക്ക്, കൈ-തോൾ പരിക്ക്, മുട്ടുവേദന, കാൽവഴുതി വീഴൽ, ക്ഷീണം, നിർജ്ജലീകരണം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ശരിയായ പരിശീലനമില്ലാതെ ഓണാഘോഷങ്ങളുടെ ഭാഗമായി കൂട്ടുകാരോടൊപ്പം പെട്ടെന്ന് വടംവലിയിൽ പങ്കെടുക്കുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. പഠനങ്ങളിൽ വടംവലിയുമായി ബന്ധപ്പെട്ട പരിക്കുകളിൽ മസിൽ സ്ട്രെയിൻ, സ്പ്രെയിൻ […]
Read more

രാത്രിയിൽ നോൺ-വെജ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിയണം

അത്താഴത്തിന് അധികമായി മാംസാഹാരങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ദഹനക്കേടു ഉണ്ടാവാനും ശരീരഭാരം വർധിക്കാനും കാരണമാകാം. രാത്രിയിൽ അമിത അളവിൽ, ഉയർന്ന കലോറിയുള്ള മാംസവിഭവങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമായേക്കാം. ഭാരം കൂടുമ്പോൾ പ്രമേഹ സാധ്യതയും വർധിക്കാം. പ്രോസസ് ചെയ്തതും കൊഴുപ്പു കൂടുതലുള്ളതുമായ മാംസം പതിവായി കഴിക്കുന്നതും അനാരോഗ്യകരമായ ജീവിതശൈലിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. മട്ടൻ, ബീഫ്, പോർക്ക് എന്നിവയാണ് പൊതുവെ റെഡ്മീറ്റ് ആയി പരിഗണിക്കുന്നത്. റെഡ്മീറ്റ് പ്രത്യേകിച്ച്, പ്രോസസ് ചെയ്ത […]
Read more

നിശബ്ദ കൊലയാളി; കരൾ പണി നിർത്തുന്നതിന് മുമ്പ് തരുന്ന മുന്നറിയിപ്പുകൾ ഇതാണ്

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ആഹാരത്തിലെ പോഷകങ്ങളെ വേർതിരിക്കുക, ശരീരത്തിലെ വിഷാംശങ്ങളെ അരിച്ച് പുറന്തള്ളുക, ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങി അഞ്ഞൂറിലേറെ സുപ്രധാന ധർമ്മങ്ങളാണ് കരൾ നിർവഹിക്കുന്നത്. അപ്പോൾ ആ കരൾ പണിമുടക്കിയാലോ? കരളിന്റെ അൻപത് ശതമാനത്തിലധികം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാൽ പോലും വലിയ ലക്ഷണങ്ങൾ പുറത്തുകാണിക്കാറില്ല എന്നതുകൊണ്ടാണ് കരൾ രോ​ഗങ്ങളെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കരൾ രോ​ഗങ്ങളുടെ ലക്ഷണങ്ങൾ നോക്കാം വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണവും ഉന്മേഷക്കുറവും.വയറിന്റെ വലതുവശത്ത് മുകളിലായി അനുഭവപ്പെടുന്ന ഭാരവും […]
Read more

വായ്നാറ്റവും അസിഡിറ്റിയും അകറ്റും; പുതിനയിലയുടെ ​ഗുണങ്ങൾ അനവധി

പുതിനയിലെ മെന്തോൾ ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു. വയറുവേദന, വയറുവീക്കം, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ പുതിന സഹായിക്കും. ഭക്ഷണത്തിന് ശേഷം പുതിന ചേർത്ത ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പുതിനയുടെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് വായ്നാറ്റം കുറയ്ക്കാനുള്ള കഴിവ്. ഇതിലെ മെന്തോൾ ശ്വാസത്തിന് ഉന്മേഷം നൽകുന്നു. അതുകൊണ്ടാണ് പല ടൂത്ത്‌പേസ്റ്റുകളിലും മൗത്ത് വാഷുകളിലും പുതിന ഉപയോഗിക്കുന്നത്. പുതിനയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, വിവിധ ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ കോശങ്ങളെ […]
Read more

കുടവയറിന് കാരണം ‘ഇരിപ്പ്’; ഈ ആറ് ശീലങ്ങൾ നിങ്ങൾക്ക് പണിതരും

ദൈനംദിന ജീവിതത്തിലെ ഈ അഞ്ച് ശീലങ്ങൾ ഒഴിവാക്കാതെ നിങ്ങളുടെ കുടവയർ കുറയാൻ പോകുന്നില്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. നമ്മുടെ ചോറ് കഴിക്കുന്ന ശീലം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്. അമിത കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊർജമായി ഉപയോ​ഗിക്കപ്പെട്ടില്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാൻ കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മർദം ‌ശരീരത്തിന്റെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തും. ഉറക്കക്കുറവ്, സമ്മർദം നിറഞ്ഞ ജോലി ശൈലി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix