Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: health care

പോഷക കുറവ് മുതല്‍ ക്യാന്‍സര്‍ വരെ; നഖം പറയും നിങ്ങളുടെ ആരോഗ്യസ്ഥിതി

നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാന്‍ സാധിക്കുമത്രേ. നഖങ്ങളുടെ നിറവ്യത്യാസം, ഘടനാവ്യത്യാസം പോലുള്ളവ പോഷകക്കുറവിന്റെയും ചില ആരോഗ്യപ്രശ്‌നങ്ങളുടെയും പ്രാരംഭ ലക്ഷണമാകാം. ആരോഗ്യമുള്ള നഖങ്ങള്‍ പിങ്ക് നിറത്തില്‍ ഒരേ ആകൃതിയിലാകും ഉണ്ടാവുക. കൊയിലോണിയ (സ്പൂണ്‍ ആകൃതിയിലുള്ള നഖങ്ങള്‍): പലപ്പോഴും ശരീരത്തില്‍ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. വിളര്‍ച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നീ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒനിക്കോളിസിസ് (നഖം പൊളിഞ്ഞു പോകുന്നു): സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പര്‍തൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു. […]
Read more

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വെക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

പാകം ചെയ്ത ഭക്ഷണം: വീട്ടിലുണ്ടാക്കിയ കറികളും മറ്റ് ഭക്ഷണങ്ങളും സാധാരണയായി ഫ്രിഡ്ജിൽ രണ്ടോ മൂന്നോ ദിവസം വരെ മാത്രമേ കേടുകൂടാതിരിക്കൂ. അതിനുശേഷം അവയിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടും. പാൽ: തിളപ്പിച്ച പാൽ മൂന്ന് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്. പാക്കറ്റ് പാൽ പൊട്ടിച്ചു കഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കണം. തൈര്: ഫ്രഷായ തൈര് ഫ്രിഡ്ജിൽ നാലോ അഞ്ചോ ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ അമിതമായ പുളിയോ ചീത്ത മണമോ വന്നാൽ പിന്നെ ഉപയോഗിക്കരുത്. പച്ചക്കറികൾ: ഇലക്കറികൾ […]
Read more

അകാല മരണം ഒഴിവാക്കാം…. ദിവസം 5 മിനിറ്റ് വ്യായാമം ചെയ്താല്‍ മതി

ദിവസവും അഞ്ചു മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കാന്‍ പറ്റിയാല്‍ നിങ്ങളുടെ ആയുസില്‍ വര്‍ധനവ് ഉണ്ടാകും. വ്യായമം ചെയ്യുന്നതിലൂടെ ആരോഗ്യത്തിലും ആയുസ്സിലും വലിയ മാറ്റം വരുത്താനാകുമെന്നാണ് പഠനം പറയുന്നത്. കടുത്ത വ്യായാമങ്ങളൊന്നും വേണമെന്നില്ല. അഞ്ച് മിനിറ്റ് വേഗത്തിലുള്ള നടത്തം, സൈക്ലിങ്, പടികള്‍ കയറുക തുടങ്ങിയവയിലൂടെ പത്തിലൊന്ന് അകാലമരണ സാധ്യത കുറയ്ക്കാനാവുമെന്ന് പഠനം പറയുന്നുണ്ട്. ഇതിലൂടെ ദശലക്ഷക്കണക്കിന് പേരുടെ ആയുര്‍ദൈര്‍ഘ്യമാവും കൂടുന്നത്. നോര്‍വേയില്‍ ഓസ്ലോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആഴ്ചയില്‍ 150 മിനിറ്റെങ്കിലും ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടണമെന്നാണ് ലോകാരോഗ്യ […]
Read more

ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ടോ? നിങ്ങള്‍ അപകടത്തിലാണ്

ദിവസത്തില്‍ എപ്പോഴും എന്തെങ്കിലും ഒക്കെ കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ടോ? പല സമയത്തായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്ന ചിന്ത പുതിയ കാലത്തുണ്ട്. എന്നാല്‍ എത്ര തവണ കഴിക്കുന്നു എന്നത് മാത്രമല്ല പ്രശ്‌നം, മറിച്ച് ഭക്ഷണത്തിനിടയില്‍ കഴിക്കുന്ന ലഘുഭക്ഷണങ്ങളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നതു കൂടിയാണ്. തുടര്‍ച്ചയായി ഇങ്ങനെ കഴിക്കുന്നത് വിശപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയെ ബാധിക്കും. കാരണം ഇങ്ങനെ നമ്മള്‍ കൂടുതലും കഴിക്കുക പാക്കറ്റ് ലഘുഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിയാണ്. […]
Read more

ഹോർമോൺ വ്യതിയാനങ്ങൾ നിസാരമല്ല; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം

പലപ്പോഴും നാം നിസ്സാരമായി തള്ളിക്കളയുന്ന ദഹനപ്രശ്നങ്ങൾ ഗുരുതരമായ ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ദഹനത്തെയും ഹോർമോണുകളെയും ഒരുപോലെ ബാധിക്കുന്ന പ്രധാന അവസ്ഥയാണ് ‘സിലിയാക് ഡിസീസ്’ (Celiac Disease). ഗോതമ്പ്, ബാർലി, റായ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ ദഹിക്കാൻ കഴിയാത്ത അവസ്ഥയാണിത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഒരു ‘ഓട്ടോ ഇമ്മ്യൂൺ’ ഡിസോർഡറാണ്. കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കണമെന്നില്ല. ചുരുക്കത്തിൽ, നിങ്ങൾ എത്ര പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും […]
Read more

ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല; അറിയാം കാരണങ്ങള്‍

ഒലിവ് ഓയില്‍ ഒലിവ് ഓയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒലിവ് ഓയിലിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയ്ക്കും. രുചിയും സ്ഥിരതയും ഉറുപ്പാക്കാന്‍ ഒലിവ് ഓയില്‍ അലമാരകളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. പീനട്ട് ബട്ടര്‍ കടകളില്‍ നിന്നും വാങ്ങുന്ന പീനട്ട് ബട്ടര്‍ ബ്രാന്‍ഡുകളില്‍ മിക്കതിലും പീനട്ട് ഓയില്‍ വേര്‍പെടുത്തുന്നത് തടയാന്‍ ചേര്‍ക്കുന്ന സ്റ്റെബിലൈസറുകള്‍ അടങ്ങിയിട്ടുണ്ട്. പീനട്ട് ബട്ടര്‍ പൊതുവേ മൃദുവായതും മുറിയിലെ താപനിലയില്‍ സൂക്ഷിക്കാവുന്നതുമാണ്. തേന്‍ ഉയര്‍ന്ന അളവില്‍ മധുരം അടങ്ങിയിട്ടുള്ളതു കൊണ്ടും ഈര്‍പ്പം ഇല്ലാത്തതു കൊണ്ടും മുറിയിലെ താപനിലയില്‍ […]
Read more

കൊടും ചൂടില്‍ തളരാതിരിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കാം

നാരങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത പാനീയം വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഉച്ചസമയത്തെ കടുത്ത ചൂടില്‍ ശരീരത്തിന് തണുപ്പേകാനും ആന്തരിക വ്യവസ്ഥയെ ശാന്തമാക്കാനും മോര് കുടിക്കാം. ഹെര്‍ബല്‍ കഷായങ്ങള്‍ ഈ വേനല്‍ക്കാലത്ത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം കഷായങ്ങള്‍ ശരീരത്തിനുള്ളില്‍ ചൂട് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത് അസിഡിറ്റിക്കും നിര്‍ജ്ജലീകരണത്തിനും വഴിവെച്ചേക്കാം. ഏപ്രില്‍ മാസത്തെ ഈ ചൂടില്‍ ശരീരതാപനില കൃത്യമായി നിലനിര്‍ത്തുന്ന തണുത്ത പാനീയങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും മികച്ച […]
Read more

കണ്ണ് തിരുമ്മുമ്പോള്‍ സൂക്ഷിക്കണം, കാഴ്ച്ച വരെ നഷ്ടപ്പെടാം!

കണ്ണുകള്‍ അമര്‍ത്തി തിരുമ്മുന്ന സ്വഭാവമുണ്ടെങ്കില്‍ സൂക്ഷിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ നേര്‍ത്ത കോശങ്ങള്‍ നാശിക്കാനും നേത്രപടലത്തിന്റെ ആകൃതിമാറ്റം അഥവാ ‘കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാനും സാധ്യത കൂടുതലാണ്. കണ്ണുകള്‍ ശക്തമായി തിരുമ്മുമ്പോള്‍ കണ്ണിലെ ചെറിയ രക്തധമനികള്‍ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചില്‍ എന്നിവയിലേക്കും നയിക്കാം. വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് ബാക്ടീരിയല്‍ അണുബാധയ്ക്കും കാരണമായേക്കാം. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോള്‍ തിരുമ്മുന്നതിന് പകരം തണുത്തവെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നതാണ് നല്ലത്. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ഐ […]
Read more

എപ്പോഴും സാനിറ്റൈസര്‍ ഉപയോഗം? അമിത വൃത്തിയാണോ? വൃത്തി കൂടിയാലും പ്രശ്‌നമാണ്!

100% അണുവിമുക്തമായ സാഹചര്യമാണ് ആരോഗ്യത്തിന് നല്ലതെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണോ നിങ്ങള്‍? എന്നാല്‍ പഠനങ്ങള്‍ മറ്റൊന്നാണ് പറയുന്നത്. അണുബാധ തടയുന്നതിന് ശുചിത്വം പ്രധാനമാണ്. എന്നാല്‍ അമിതമായാല്‍ വൃത്തിയും ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 99.9 ശതമാനം അണുവിമുക്തം എന്നത് ഒരു ശീലമായി മാറുമ്പോഴാണ് പ്രശ്‌നം. അണുബാധ പേടിച്ച് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് പലര്‍ക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. ഇത് രോഗങ്ങളെ തടയുകയല്ല, മറിച്ച് പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുകയെന്ന് ഹൈജീന്‍ ഹൈപ്പോതിസിസ് പറയുന്നു. മൊത്ത് വാഷുകളുടെ അമിത ഉപയോഗം വായിലെ […]
Read more

വേനലില്‍ പടര്‍ന്ന് മഞ്ഞപ്പിത്തം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന രോഗങ്ങൡലൊന്നാണ് മഞ്ഞപ്പിത്തം. പ്രായമായവരിലും കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ പകരുന്നത്. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിനുള്ളിലെത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക. വിരലുകളിലെ നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മലവിസര്‍ജനത്തിന് ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. തുറസ്സായ പ്രദേശങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer