Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Lifestyle

ആലപ്പുഴ സ്റ്റൈലിൽ നല്ല കിടിലൻ കൊഞ്ച് കറി ഉണ്ടാക്കിയാലോ

കൊഞ്ച് നന്നായി വൃത്തിയാക്കി എടുക്കുക. കൊഞ്ച് അധികനേരം വേവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ വേവിച്ചാൽ കൊഞ്ച് റബ്ബർ പോലെ കട്ടിയാകാൻ സാധ്യതയുണ്ട്. പാൻ ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക. തുടർന്ന് അരിഞ്ഞ വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞ ഇഞ്ചി, ചെറിയുള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ചേരുവകൾ നന്നായി വഴന്നു വരുമ്പോൾ അൽപം മഞ്ഞൾപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് രണ്ടുമൂന്ന് മിനിറ്റ് […]
Read more

ഒരു നാരങ്ങ മതി, അടുക്കളയിൽ ഇത്രയും കാര്യങ്ങൾ ചെയ്യാം

സ്റ്റീൽ പാത്രങ്ങൾ ദിവസവും ഉപയോഗിക്കുമ്പോൾ അവയുടെ തിളക്കം കുറയുകയും ഭക്ഷണത്തിന്റെ കറകളും പാടുകളും ഉണ്ടാകുകയും ചെയ്യും. ഇത് കളയാനുള്ള ട്രിക്ക് പറയാം. പകുതി നാരങ്ങയിൽ അൽപം ഉപ്പ് ചേർത്ത് പാത്രത്തിൽ മൃദുവായി ഉരക്കുക. കുറച്ചുസമയം കഴിഞ്ഞ് വെള്ളത്തിൽ കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടച്ചാൽ പാത്രത്തിന് കൂടുതൽ തിളക്കം ലഭിക്കും. എന്നാൽ വളരെ ശക്തമായി ഉരയ്ക്കുന്നത് പാത്രത്തിന്റെ ഉപരിതലത്തിൽ പോറലുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. മീൻ വൃത്തിയാക്കിയതിന് ശേഷം കൈകളിൽ മണം തങ്ങിനിൽക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്. കൈകൾ സോപ്പും വെള്ളവും […]
Read more

ദാഹിക്കുമ്പോൾ ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കല്ലേ… പണികിട്ടും!

ശരീരത്തിന് ജലം ആവശ്യമാണെന്നതിൻ്റെ ഒരു പ്രധാന സൂചനയാണ് ദാഹം. ദാഹം തോന്നിയിട്ടും വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിൽ ജലാംശം കുറയാൻ കാരണമാകും. ജീവനും ആരോ​ഗ്യവും നിലനിർത്താൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യവുമാണ്. എന്നാൽ വയർ നിറയും വരെ വെള്ളം കുടിക്കേണ്ടതുണ്ടോ? ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പകരം ദിവസം മുഴുവൻ ആവശ്യത്തിന് അനുസരിച്ച് ചെറിയ അളവുകളായി വെള്ളം കുടിക്കാം. ശരീരത്തിന് ആവശ്യമായ വെള്ളം ക്രമേണ ലഭിക്കുന്നതാണ് കൂടുതൽ പ്രായോഗികം. രാത്രി ഉറക്കത്തിനിടെ മണിക്കൂറുകളോളം വെള്ളം […]
Read more

നരച്ച മുടി കറുപ്പിക്കണോ? ഒരു കഷ്ണം തേങ്ങ മതി

ചെറുപ്പക്കാരിൽ മുടി നരയ്ക്കുന്ന രീതി ഇപ്പോൾ പതിവാണ്. ഇത് പലരിലും ആത്മവിശ്വാസക്കുറവിനും മാനസിക വിഷമങ്ങൾക്കും കാരണമാകാറുണ്ട്. നരച്ച മുടി മറയ്ക്കാൻ വിപണിയിൽ ലഭിക്കുന്ന ഹെയർ ഡൈകളും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ, വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് മുടിക്ക് ഒരു പ്രകൃതിദത്ത ഹെയർ മാസ്ക് തയ്യാറാക്കാം. തേങ്ങ, കറിവേപ്പില, കാപ്പിപ്പൊടി എന്നിവയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. തേങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി അതിലേക്ക് തേങ്ങ കഷ്ണങ്ങൾ […]
Read more

പാൽ തിളച്ച് തൂവിപോകാറുണ്ടോ? ഈ ട്രിക്സ് പരീക്ഷിക്കൂ…

പാത്രത്തിന്റെ 60-70 ശതമാനം ഭാഗം മാത്രം പാല്‍ ഒഴിക്കുക. പാല്‍ തിളച്ചു പൊന്താന്‍ പാകത്തിന് പാത്രത്തില്‍ സ്ഥലമുണ്ടായിരിക്കണം. വീതിയുള്ളതും വായവട്ടമുള്ളതുമായ പത്രങ്ങളാണ് പാല്‍ തിളപ്പിക്കാന്‍ ഏറ്റവും നല്ലത്. പാല്‍ തിളപ്പിക്കുമ്പോള്‍ തീ കുറച്ച് വെക്കണം. തീ കൂട്ടിയിട്ടാല്‍ പെട്ടെന്ന് തന്നെ പാല്‍ പതഞ്ഞു പൊന്താനും അടിയില്‍ പിടിക്കാനും സാധ്യതയുണ്ട്. എപ്പോഴും ഇടത്തരം-കുറഞ്ഞ തീയില്‍ മാത്രം പാല്‍ തിളപ്പിക്കുക. പാത്രത്തിന് കുറുകെ വൃത്തിയുള്ള ഒരു മരത്തവി വെക്കുകയാണെങ്കില്‍, പാല്‍ തിളച്ചു പൊന്തുമ്പോള്‍ തവിയില്‍ തട്ടി കുമിളുകള്‍ പൊട്ടിപ്പോകും. ഇത് […]
Read more

നേന്ത്രപ്പഴം ഇരിപ്പുണ്ടോ? എങ്കിൽ ഈസിയായി ഉണ്ടാക്കാം നേന്ത്രപ്പഴം കൊഴുക്കട്ട

ചേരുവകൾ നന്നായി പഴുത്ത നേന്ത്രപ്പഴം – 4 എണ്ണംവറുത്ത അരിപ്പൊടി – 2 ടേബിൾസ്പൂൺതേങ്ങ ചിരകിയത് – ഒരു മുറിപഞ്ചസാര – 3 ടേബിൾസ്പൂൺഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺഉണക്കമുന്തിരി – 2 ടേബിൾസ്പൂൺഉപ്പ് – ഒരു നുള്ള് തയ്യാറാക്കുന്ന വിധം നേന്ത്രപ്പഴം തൊലിയോടെ ആവിയിൽ ഏകദേശം 10 മിനിറ്റ് വേവിച്ചെടുക്കുക. തൊലി കളഞ്ഞ് നടുവിലുള്ള കറുത്ത വിത്തുള്ള ഭാഗം നീക്കം ചെയ്യുക. വേവിച്ച പഴത്തിൽ നിന്ന് ഏകദേശം ¾ നേന്ത്രപ്പഴം മാറ്റിവച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഇത് […]
Read more

രാവിലെ വെറുംവയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ അപകടം!

നാരങ്ങയും സിട്രസ് പഴങ്ങളും വെറും വയറ്റിൽ നാരങ്ങാവെള്ളമോ ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളോ കഴിക്കുന്നത് നല്ലതല്ല. ഇവയിൽ ആസിഡിന്റെ അംശം വളരെ കൂടുതലാണ്. ഇത് കുടലിന്റെ ആവരണത്തെ നേരിട്ട് ബാധിക്കുകയും എരിച്ചിലിനും അസിഡിറ്റിക്കും കാരണമാവുകയും ചെയ്യും. ബ്ലാക്ക് കോഫി രാവിലെ എഴുന്നേറ്റയുടൻ ഒരു കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്ന ശീലമുണ്ടോ? കുടലിലേക്ക് പെട്ടെന്ന് ആസിഡ് ഒഴിക്കുന്നതിന് തുല്യമാണിതെന്ന് പറയപ്പെടുന്നു. വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കുന്നത് അമിതമായ ആസിഡ് ഉൽപാദനത്തിന് കാരണമാവുകയും വയറുവീർപ്പ്, അസ്വസ്ഥതകൾ, പെട്ടെന്നുള്ള ക്ഷീണം […]
Read more

വസ്ത്രങ്ങളിൽ കരിമ്പർ പിടിച്ച് വൃത്തികേടായോ? കളയാൻ ഈ ട്രിക്ക് പരീക്ഷിക്കാം

കരിമ്പൻ പിടിച്ച ഭാഗങ്ങളിൽ ആദ്യം വിനാഗിരി ലായനി പുരട്ടുക. ഇത് കുറച്ചുസമയം തുണിയിൽ വെച്ച ശേഷം വസ്ത്രം വാഷിംഗ് മെഷീനിൽ കഴുകാം. എന്നാൽ വസ്ത്രത്തിന്റെ തുണിത്തരവും ലേബലിലെ പരിചരണ നിർദേശങ്ങളും ആദ്യം പരിശോധിക്കണം. ചൂട് വെള്ളത്തിൽ കഴുകാൻ പറ്റുന്ന തുണിയാണെങ്കിൽ അങ്ങനെ ചെയ്യാം. ഉയർന്ന താപനില ചില ഫംഗസ് സ്പോറുകളെ നശിപ്പിക്കാൻ സഹായിച്ചേക്കാം. സാധാരണ ഡിറ്റർജന്റിനൊപ്പം വാഷിംഗ് മെഷീനിൽ വിനാഗിരി ചേർക്കുന്നതും കരിമ്പനും ദുർഗന്ധവും കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ വിനാഗിരിയുടെ അളവ് വസ്ത്രത്തിന്റെ തരം, വാഷിംഗ് മെഷീന്റെ […]
Read more

സൂര്യനെല്ലിയിലും ​ഗവിയിലും വർക്കേഷൻ, ഭക്ഷണവും ഇന്റർനെറ്റും; നിരക്ക് ഇങ്ങനെ

രാജകുമാരി: ഓഫിസിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതി ഭം​ഗം ആസ്വധിച്ച് ജോലി ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടോ? എന്നാലിതാ ആനയിറങ്കൽ ഡാമിന്റെയും സമീപപ്രദേശങ്ങളിലെ തേയിലക്കുന്നുകളുടെയും നയനമനോഹരമായ കാഴ്ച്ചകളാസ്വദിച്ചു ജോലി ചെയ്യാൻ സൂര്യനെല്ലിയിൽ സൗകര്യമാെരുക്കി കേരള വനം വികസന കോർപറേഷൻ. പ്രകൃതിയോടും യാത്രകളോടുമുള്ള ആളുകളുടെ താൽപര്യം കണക്കിലെടുത്ത് കെഎഫ്ഡിസി പുതുതായി ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പദ്ധതിയുടെ ഭാഗമായാണു സൂര്യനെല്ലിയിലെ ആനയിറങ്കൽ ക്യാംപിൽ വർക്കേഷൻ സൗകര്യമാെരുക്കിയിരിക്കുന്നത്. സൂര്യനെല്ലി കൂടാതെ പത്തനംതിട്ട ജില്ലയിലെ ഗവിയിലാണു കെഎഫ്ഡിസിയുടെ വർക്കേഷൻ സൗകര്യമുള്ളത്. 4 പകലും […]
Read more

ധൈര്യമായി റാ​ഗി കഴിക്കാം; ​ഗുണങ്ങൾ ഇത്രയധികമുണ്ട്

പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, ധാരാളം നാരുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ റാ​ഗി ധൈര്യമായി സ്ഥിരിമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ദോശ, പുട്ട്, ഇഡ്ലി, റൊട്ടി തുടങ്ങിയ പലതരം വിഭവങ്ങൾ റാ​ഗി കൊണ്ട് തയ്യാറാക്കാം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. കുട്ടികളുടെ വളർച്ചാകാലത്തും പ്രായമായവരിൽ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. മറ്റ് പല ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാഗിയിൽ കാൽസ്യം കൂടുതലാണ്. റാഗിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെയും ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനയെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix