Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

ഒരു ലക്ഷം രൂപ സഹായം; ഷീ – സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (SAF) മുഖേന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഷീ സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകൾക്കും കുറഞ്ഞത് അഞ്ച് വർഷമായി സാഫിന്റെ ഗുണഭോക്താക്കളായ വനിതകൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കും. അപേക്ഷകർ എഫ്.എഫ്.ആർ (FFR)-ൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും മത്സ്യഗ്രാമത്തിലെ സ്ഥിരതാമസക്കാരിയുമായിരിക്കണം. അപേക്ഷകർ […]
Read more

ഇനിയില്ല പഴയ തൊഴിലുറപ്പ്, ഇന്ന് മുതൽ വിബിജി റാം ജി; ദിവസ വേതനം 401, സ്വകാര്യഭൂമിയിൽ ഇനി പണിയില്ല

രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായിരുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിച്ചു. ജൂലൈ ഒന്ന് മുതൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ നിലവിലെ കാർഡിന്റെ പ്രാബല്യം തുടരും. പുതിയ പദ്ധതിയുടെ കാർഡ് ലഭിക്കുന്നതുവരെ, ഇകെവൈസി ചെയ്ത നിലവിലെ കാർഡുകൾ ഉപയോ​ഗിക്കാമെന്നാണ് ​ഗ്രാമവികസന മന്ത്രാലയം അറിയിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ 100 ആയിരുന്നെങ്കിൽ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് […]
Read more

വഴിതെറ്റി മൺസൂൺ; ജൂണിൽ പെയ്ത മഴയിൽ 64% കുറവ്

ന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും മഴ മാറി നിൽക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട ആകെ മഴയിൽ 64 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്ത് രാജ്യം മുഴുവൻ വ്യാപിച്ച് സജീവമാകേണ്ട കാലവർഷം നിലവിൽ അതീവ ദുർബലമാണ്. രാജ്യത്തെ പ്രധാന ജലസംഭരണികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നു നിൽക്കുന്നതും ആശങ്കയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷക്കാറ്റിനെ കരയിലേക്ക് നയിക്കാൻ പാകത്തിലുള്ള […]
Read more

പുഴയിലും ട്രോളിങ് നിരോധനം ഉണ്ടോ? ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ് നിരോധനമാണ്. മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളിൽ നിന്ന് ഉൾപ്പെടെ അനധികൃതമായി മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി. പ്രജനനത്തിനായി നദികളിൽ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിർദേശം. പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളിൽ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതർ പറയുന്നത്. മതിയായ വളർച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. ജലാശയങ്ങളിൽ വലകെട്ടിയും അല്ലാതെയും […]
Read more

കൃഷിമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമനും; പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകർ

തിരുവനന്തപുരം: കൃഷിമന്ത്രി ടി സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ. നിയമസഭയിലെ മീഡിയ റൂമിലേക്ക് ഇടയ്ക്ക് ശ്രീറാം വെങ്കിട്ടരാമൻ കയറി വന്നപ്പോൾ കെ.എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പറയുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഹാളിന് പുറത്തിറങ്ങി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചാണ് ശ്രീറാം […]
Read more

നെൽ കർഷകർക്ക് പ്രതീക്ഷ; സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന ഉറപ്പുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ നെൽ കർഷകർക്ക് പ്രതീക്ഷ നൽകി സർക്കാർ. സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരിക്കുകയാണ്. കർഷകർ ഇന്ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കർഷകർ കൂടിക്കാഴ്ച നടത്തിയത്. സഹകരണ ബാങ്ക് വഴി പണം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. കാനറ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് വഴി പണം നൽകുമെന്ന് സർക്കാർ കർഷകർക്കു ഉറപ്പ് നൽകി. രണ്ടാം […]
Read more

ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ജപ്പാൻ; കുടുങ്ങിയത് കർഷകർ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി പൂർണ്ണമായി നിർത്തിവെച്ച് ജപ്പാൻ. രണ്ട് പതിറ്റാണ്ടിനിടെ ആദ്യ നിരോധനമാണിത്. മാമ്പഴങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കയറ്റുമതി വ്യാപാരികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ജപ്പാൻ സർക്കാരിന്റെ പുതിയ തീരുമാനം. പഴവർഗ്ഗങ്ങളിൽ കാണപ്പെടുന്ന കീടബാധയും കർശനമായ ഗുണനിലവാര പരിശോധനകളിൽ വന്ന പാളിച്ചകളുമാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. ഇതോടെ സീസൺ സമയത്ത് വന്നിരിക്കുന്ന ഈ നിരോധനത്തിൽ കുടുങ്ങിയത് മാമ്പഴ കർഷകരും കയറ്റുമതിക്കാരുമാണ്. വിലക്കിന് പിന്നിലെ പ്രധാന കാരണം മാമ്പഴങ്ങളിൽ കാണപ്പെടുന്ന ‘ഫ്രൂട്ട് ഫ്ലൈ’ (പഴ […]
Read more

മുരിങ്ങ നിരോധിച്ച് ഓസ്ട്രേലിയ; കാരണം എന്താണ്?

നമ്മുടെ നാട്ടിലെ ജനപ്രിയ വിഭവമായ മുരിങ്ങയോട് ‘നോ’ പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയ. മുരിങ്ങ ഭക്ഷ്യോൽപന്നമായോ മറ്റ് പൗഡറുകളായോ വിൽക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയൻ വിപണിയിൽ ഇനി മുരിങ്ങ ഉൽപ്പന്നങ്ങൾ കിട്ടില്ല. ഭക്ഷ്യോൽപ്പന്നങ്ങൾക്കായുള്ള മുരിങ്ങാക്കൃഷിയും നിരോധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് നിരോധനം? ഫുഡ് സ്റ്റാൻഡേർഡ്‌സ് ആസ്ട്രേലിയ ന്യൂസിലാൻഡ് (എഫ്എസ്എഎൻഇസെഡ്) നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയൻ സർക്കാർ മുരിങ്ങ ഭക്ഷണമായി വിൽക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചത്. ഒരു ഭക്ഷ്യ ഉൽപ്പന്നമെന്ന നിലയിൽ മുരിങ്ങയുടെ (മൊറിംഗ ഒലിഫെറ) സുരക്ഷ സ്ഥിരീകരിക്കാൻ മതിയായ ഡാറ്റ ഇല്ലെന്നാണ് ഇവരുടെ നിലപാട്. […]
Read more

നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു, റവന്യൂവകുപ്പിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്നുള്ള മണല്‍വാരലിന് വഴിയൊരുങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ച പ്രവര്‍ത്തന നടപടിക്രമത്തിന് റവന്യൂ വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിങ്ങില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ. 2016ലാണ് നദികളില്‍ നിന്നുള്ള മണ്‍വാരല്‍ നിരോധിച്ചത്. മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് ആ വര്‍ഷമാണ്. തുടര്‍ന്ന് മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ […]
Read more

മെയ് 21 മുതൽ പുതിയ പാൽ വില പ്രാബല്യത്തിൽ വരും

തിരുവന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21 മുതൽ പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഈ വിലവർധനവിന് ഔദ്യോഗികമായി അംഗീകാരം നൽകും. വില പുതുക്കുന്നതോടെ തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix