Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

മൂന്നാറിൽ ഫ്ലവർ ഷോ; മേയ് ഒന്നു മുതൽ 10 വരെ

മൂന്നാർ: മൂന്നാർ ഫ്ലവർ ഷോയ്ക്കായി ഒരുങ്ങുന്നു. മേയ് ഒന്നു മുതൽ 10 വരെ ഡിടിപിസിയുടെ നേതൃത്വത്തിൽ ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണ് ഫ്ലവർ ഷോ നടക്കുന്നത്. ഇതിനു മുന്നോടിയായി വിദേശയിനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പൂച്ചെടികൾ ഗാർഡനിലെത്തിക്കും. പ്രത്യേക സെൽഫി പോയിന്റും സജ്ജീകരിക്കും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനം. ദിവസേന വൈകീട്ട്‌ ആറുമുതൽ ഒൻപതുവരെ സ്റ്റേജ് ഷോകൾ, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവ നടക്കും. വിദേശയിനങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികൾ ഇവിടെയുണ്ട്. കൂടാതെ ഓർക്കിഡ് ഗാർഡനും കള്ളിമുൾച്ചെടികളുടെ […]
Read more

ഇന്റർനാഷണൽ അരി വിപണിയിലെ രാജാവായി ഇന്ത്യ

ഇന്ത്യയിൽ ജീവിതത്തിന്റെ ഭാഗമാണ് അരിയാഹാരം. അരി വ്യാപാരമാകട്ടെ ആഗോളതലത്തിൽ പ്രാധാന്യത്തോടെ നടക്കുന്ന ഒന്ന് തന്നെയാണ്. ലോകത്തെ തന്നെ അരി കയറ്റുമതിയിൽ ഒന്നാമതുള്ളത് ഇന്ത്യയാണ്. ഇന്ത്യ കഴിഞ്ഞാൽ അരി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം തായ്ലൻഡാണ്. ജാസ്മിൻ റൈസ് എന്ന പ്രീമിയം ക്വാളിറ്റി അരിയാണ് തായ്ലൻഡ് ഉല്പാദിപ്പിക്കുന്നത്. ആഗോള അരി വിപണിയിൽ വിയറ്റ്നാമിനും പ്രധാന സ്ഥാനമുണ്ട്. പാകിസ്ഥാന്റെ ബസ്മതി റൈസിനും ആവശ്യക്കാരുണ്ട്. യു.എസും, ചൈനയുമെല്ലാം അരി വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും ബഹുദൂരം പിന്നിലാണ്. അരി കയറ്റുമതിയിൽ ഇന്ത്യയുടെ നയപരമായ […]
Read more

കഞ്ചാവ് കൃഷിയെ സംബന്ധിച്ചുള്ള പഠനത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് മന്ത്രിസഭ

ഷിംല: കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട പഠനത്തിന് ഹിമാചൽ പ്രദേശ് ക്യാബിനറ്റിന്റെ അംഗീകാരം. വ്യവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി നിയന്ത്രിതമായി കഞ്ചാവ് കൃഷി അനുവദനീയമാകുന്ന കമ്മിറ്റിയുടെ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് ഇനങ്ങൾ കണ്ടെത്താൻ നേരത്തെ തന്നെ സർവ്വകലാശാലകളെ നിയോഗിച്ചിരുന്നു. എക്‌സൈസ് ആന്റ് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും നിരീക്ഷണത്തില്‍ ലഹരി ഗുണങ്ങള്‍ കുറഞ്ഞ വിത്തുകള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം 1985ലെ എന്‍.ഡി.പി.എസ് നിയമത്തിലെ […]
Read more

നെല്ലിന്റെ താങ്ങുവില; കേന്ദ്രം നൽകാനുള്ളത് 1,077.67 കോടി രൂപ

ആലത്തൂർ: സംസ്ഥാനത്ത് നിന്നും സംഭരിച്ച നെല്ല് അരിയാക്കി എഫ്.സി.ഐ.യിലേക്ക് കൈമാറിയതിന്‌ കേരളത്തിന് 1,077.67 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഡിസംബറിൽ 73.34 കോടി, ജനുവരിയിൽ 215 കോടി എന്നിങ്ങനെ അനുവദിച്ചതിനുശേഷമുള്ള നിലയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത കണക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്. നേരത്തെ കണക്കുകളുടെ അവ്യക്തത മൂലം താങ്ങുവില ലഭിക്കുന്നത് വൈകിയിരുന്നുവെങ്കിലും, ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ ഈ പ്രശ്നം […]
Read more

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല: കൃഷിമന്ത്രി

നെല്ലിന് താങ്ങുവില 40 രൂപയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേന്ദ്രം നെല്ല് സംഭരണത്തിൽ നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ”താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് നടപടിയില്ല. കിലോഗ്രാമിന് 28.32 നിരക്കിലാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. കേന്ദ്ര സഹായം കുടിശികയാണ്. യഥാസമയം പണം നൽകാത്ത പ്രശ്നമുണ്ട്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് […]
Read more

ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര സര്‍ക്കാര്‍ ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതിന് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) നല്‍കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കണം.ദേശീയ അക്രഡിറ്റേഷന്‍ ബോഡിന്റെ അംഗീകാരം നേടിയ ഒരു സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളപ്പോഴേ ജൈവ ഉല്‍പ്പന്നം എന്ന പേരില്‍ കയറ്റുമതി അനുവദിക്കുകയുള്ളൂ. 2030ഓടെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 2 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തിക്കുക എന്നതാണു ലക്ഷ്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ഇതു സംബന്ധിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix