Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: നിയമനം പുനഃപരിശോധിക്കണമെന്ന് എസ്‌ഐടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കത്ത് നൽകി. പരീക്ഷയുടെ മൂല്യനിർണയം അപൂർണമായിരുന്ന സാഹചര്യത്തിലാണ് നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യം.

അരുൺ പ്രതാപ്, സജി മോൻ എന്നിവരെയാണ് ഈ തസ്തികയിലേക്ക് നിയമിച്ചിരുന്നത്. തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്തിയിട്ടില്ലെന്നും എസ്‌ഐടി കണ്ടെത്തി. ഇതോടെ നിയമനം സംശയാസ്പദമാണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എസ്‌ഐടി നേരത്തെ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചെയർമാൻ ഉൾപ്പെടെയുള്ള പിഎസ്‌സി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കവും അന്വേഷണ സംഘം ആരംഭിച്ചു. ഇപ്പോൾ നിയമനം തന്നെ പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് എസ്‌ഐടി.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി അംഗങ്ങൾക്ക് എസ്‌ഐടി കത്ത് നൽകിയിരുന്നു. 15 മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ലെന്നാണ് പിഎസ്‌സി അംഗങ്ങൾ അറിയിച്ചത്. പിഎസ്‌സി ആസ്ഥാനത്തോ ബന്ധപ്പെട്ട സ്ഥലങ്ങളിലോ മാത്രമേ ഹാജരാകാനാകൂ എന്നാണ് അംഗങ്ങളുടെ നിലപാട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix