Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CrimeBranch

പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ ഭിന്നത; വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിച്ചേക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ ചെയർമാൻ ഡോ. എം.ആർ. ബൈജുവും കമ്മിഷൻ അംഗങ്ങളും രേഖപ്പെടുത്തിയത് വ്യത്യസ്ത മൊഴികൾ. എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുത്തതെന്നാണ് ചെയർമാന്റെ മൊഴി. എന്നാൽ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുത്തതാണെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയതെന്നാണ് വിവരം. കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ. ഹരിയും എം.ആർ. ബൈജുവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ചില പിഎസ്‌സി അംഗങ്ങൾ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഹരി ഇപ്പോഴും ഒളിവിലാണെന്നാണ് […]
Read more

പിഎസ്‌സി നിയമനത്തട്ടിപ്പ്; ചെയർമാൻ എം.ആർ. ബൈജുവിനെ ഇന്ന് ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇന്ന് ചോദ്യം ചെയ്തേക്കും. ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ബൈജു ഇതുവരെ അസൗകര്യം അറിയിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണസംഘം നടപടി വേഗത്തിലാക്കിയത്. ചോദ്യം ചെയ്യാനായി അന്വേഷണസംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തണമെന്നായിരുന്നു നേരത്തേ ചെയർമാനും അംഗങ്ങളും സ്വീകരിച്ച നിലപാട്. ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ് […]
Read more

ശിവസൂര്യയുടെ തിരോധാനം; കാശിയിലും അന്വേഷണം നടത്തി, ഇതുവരെ തുമ്പില്ലെന്ന് ആഭ്യന്തരമന്ത്രി

കണ്ണൂർ: ചൊക്ലിയിൽനിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ കാശിയിലടക്കം അന്വേഷണം നടത്തിയെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ. കുട്ടിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈൽ ഗെയിമുകളുടെ ഉപയോഗവും കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾക്ക് പോലും പലപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അവരെ ശാസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവസൂര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം ചൊക്ലി പൊലീസും […]
Read more

പിഎസ്‍സി യോ​ഗത്തിൽ സെക്രട്ടറിക്കെതിരെ വിമർശനവുമായി ചെയർമാനും അം​ഗങ്ങളും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കമ്മീഷൻ യോഗത്തിൽ സെക്രട്ടറിക്കെതിരെ വിമർശനം. ഗവർണറെ സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ചെയർമാനും ഒരു വിഭാഗം അംഗങ്ങളും സെക്രട്ടറിയോട് വിയോജിപ്പ് അറിയിച്ചത്. അതേസമയം, ഗവർണർ വിളിച്ചാൽ പോകാതിരിക്കാൻ കഴിയുമോയെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. പരീക്ഷകളെക്കുറിച്ചുള്ള പരാതികളിൽ വിശദീകരണം തേടുന്നതിനായി അന്നത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സംഭവം വിവാദമായതോടെ സെക്രട്ടറി വിളിച്ചുവരുത്തപ്പെട്ടതല്ലെന്നും സ്വമേധയാ വിശദീകരണം നൽകാനെത്തിയതാണെന്നും ലോക്ഭവൻ വിശദീകരിച്ചിരുന്നു. പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ […]
Read more

പിഎസ്.സി പരീക്ഷാ ക്രമക്കേട്; മൂന്ന് പുതിയ കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാൻ പി.എസ്.സി തീരുമാനിച്ചതായാണ് വിവരം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും അന്വേഷണവുമായി പൂർണമായി സഹകരിക്കാനും പി.എസ്.സി അംഗങ്ങൾ തയ്യാറായേക്കുമെന്നാണ് സൂചന.
Read more

പിഎസ്‌സിക്കെതിരായ പരാതികൾ അന്വേഷിക്കും; വിശ്വാസ്യത വീണ്ടെടുക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയെന്ന വാർത്തയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നും സർക്കാരിനെ അറിയിച്ച ശേഷമായിരിക്കില്ല ഗവർണർ കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സിക്കെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പിഎസ്‌സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വിമർശനങ്ങളെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും ആഭ്യന്തര […]
Read more

തൃശ്ശൂർ പൂരം കലക്കൽ കേസ്; പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച്

തൃശ്ശൂർ: 2024ലെ തൃശ്ശൂർ പൂരം ചടങ്ങുകൾ തടസ്സപ്പെട്ട സംഭവത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മുൻ പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൂരം തടസ്സപ്പെടുത്തിയതിന് പിന്നിൽ പൊലീസിനോ മറ്റ് ബാഹ്യശക്തികൾക്കോ പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എഡിജിപിയുടെ ഭാഗത്തുനിന്ന് കൃത്യനിർവഹണത്തിലെ വീഴ്ച മാത്രമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിലെ […]
Read more

സിജെപിയുടെ ജന്തര്‍ മന്തര്‍ പ്രതിഷേധം: കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

ന്യൂഡൽഹി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇരുവർക്കും ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. ജന്തർ മന്തർ പ്രതിഷേധ വേദിയല്ലെന്ന ഉത്തരവിന് പിന്നാലെയായിരുന്നു സിജെപിയുടെ പ്രതിഷേധം. ദേശീയ പതാകയുമായി വേദിയിലെത്തിയ പ്രവർത്തകർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും […]
Read more

പിഎസ്‌സിക്കെതിരെ ക്രൈംബ്രാഞ്ച്; ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ബോധപൂർവമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച്. പരീക്ഷയിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ വീഴ്ചയല്ലെന്നും ബോധപൂർവമായ നടപടിയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി കോടതിയെ സമീപിച്ചതിലും ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പിഎസ്‌സി ചെയർമാനും അംഗങ്ങളും ഉൾപ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെന്ന ആരോപണവും ക്രൈംബ്രാഞ്ച് ഉന്നയിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപൻ പത്ത് ചോദ്യങ്ങൾക്ക് അപൂർണമായ […]
Read more

പൊലീസിലെ ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലുമുള്ള പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതാണ് വിവാദമായത്. ക്രൈംബ്രാഞ്ചിലേക്കും സ്പെഷ്യൽ ബ്രാഞ്ചിലേക്കും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി അഭിരുചി പരീക്ഷ നടത്തിവരുന്നുണ്ട്. എന്നാൽ ഇത്തവണ പരീക്ഷ നടത്താതെയാണ് ക്രൈംബ്രാഞ്ചിൽ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഭരണാനുകൂലികളായ പൊലീസുകാരെ പരീക്ഷയില്ലാതെ നിയമിക്കാനാണ് നീക്കമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്റലിജൻസ് വിഭാഗത്തിലും ഇതുവരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix