Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞു; വിദ്യാർഥിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ച കാറിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥിയായ കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി കൂടൽ ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

കോന്നി ഭാഗത്തുനിന്ന് ബുള്ളറ്റിൽ വരികയായിരുന്നു കൃഷ്ണ നന്ദു. മുന്നിലേക്ക് ചാടിയ വയോധികനെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. തുടർന്ന് റോഡിലൂടെ നിരങ്ങി നീങ്ങിയ ബൈക്കിൽനിന്ന് വിദ്യാർഥി ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് വീഴുകയായിരുന്നു. കാറിന്റെ ടയർ തലയിലൂടെ കയറിയിറങ്ങി.

ഗുരുതരമായി പരുക്കേറ്റ കൃഷ്ണ നന്ദുവിനെ ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

അപകടത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് പരുക്കേറ്റിട്ടില്ല. അപകടത്തിൽപ്പെട്ട ഇരു വാഹനങ്ങളും കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് മറ്റൊരു വാഹനത്തിൽ ജയകുമാർ പത്തനംതിട്ടയിലേക്ക് യാത്ര തുടർന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix