Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RoadAccident

മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ടുപേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട്: മനിശ്ശേരിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടസമയത്ത് അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രി 12.30ഓടെയായിരുന്നു അപകടം. ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മനിശ്ശേരിയിൽ വെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം ജിമ്മിൽ നിന്ന് മടങ്ങുന്നതിനിടെ

കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിനി അക്ഷരയാണ് മരിച്ചത്. കാക്കനാട്-ഇടച്ചിറ റോഡിലെ ഐഎംജി ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീണതിനെ തുടർന്ന് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. ‘മലയിൽ’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് […]
Read more

കാറിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്ന വയോധികന് ദാരുണാന്ത്യം

പാലക്കാട്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൂറ്റനാട്- തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറെ തണ്ണീർക്കോട് ഭാഗത്തുനിന്ന് എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കർ റോഡരികിൽ രക്തം വാർന്ന് കിടന്നിട്ടും അതുവഴി വന്ന വാഹനങ്ങളിലൊന്നും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. […]
Read more

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞു; വിദ്യാർഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ച കാറിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥിയായ കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി കൂടൽ ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കോന്നി ഭാഗത്തുനിന്ന് ബുള്ളറ്റിൽ വരികയായിരുന്നു കൃഷ്ണ നന്ദു. മുന്നിലേക്ക് ചാടിയ വയോധികനെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. തുടർന്ന് റോഡിലൂടെ നിരങ്ങി നീങ്ങിയ […]
Read more

ചേരാനല്ലൂർ അപകടം; പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്കെതിരെ മുൻപും പരാതി

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായ ജഡ്ജിയുടെ പിതാവിനെതിരെ മുൻപും പരാതി. ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിരുന്ന കാലയളവിലാണ് പരാതിയുണ്ടായത്. തൃശൂർ ചാലക്കുടി സ്വദേശി പ്രവാസി ബിജു ജോസഫാണ് പരാതി നൽകിയത്. വിവാഹമോചനക്കേസിന്റെ വിചാരണയ്ക്കിടെ കേസ് പിൻവലിക്കാൻ ജഡ്ജി ആവശ്യപ്പെട്ടെന്നായിരുന്നു ബിജു ജോസഫിന്റെ പരാതി. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ പരാതി അവസാനിപ്പിച്ചതായി അറിയിച്ചുവെന്നാണ് ബിജു പറയുന്നത്. തുടർനടപടികൾ […]
Read more

ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിചേർക്കപ്പെട്ട 17കാരന്റെ പിതാവും അഡീഷണൽ ജഡ്ജിയുമായ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഉച്ചയ്ക്ക് 2.40ഓടെയാണ് ജഡ്ജിയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. അതേസമയം, ജഡ്ജിക്കെതിരെ തിടുക്കപ്പെട്ട് അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം രണ്ട് ദിവസത്തിനുശേഷം തുടർനടപടികൾ പരിഗണിക്കാമെന്നാണ് കമ്മിറ്റിയുടെ നിലപാട്. ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് […]
Read more

ചേരാനല്ലൂർ അപകടം; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്ന കോടതി മാറ്റി

കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും ഇതേ ആവശ്യമുന്നയിച്ച് ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ […]
Read more

ചേരാനല്ലൂർ അപകടം; കേസ് ഫയലുകൾ ഡിസിബിക്ക് കൈമാറി

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് 55കാരൻ മരിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിന്റെ ഫയലുകൾ ഡിസിബിക്ക് കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി നടപടികൾ വിലയിരുത്തി. അപകടസമയത്ത് 17കാരനാണ് കാർ ഓടിച്ചിരുന്നതെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നില്ല. ആവശ്യമായ അനുമതി ലഭിച്ചശേഷം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നാണ് വിവരം. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി […]
Read more

ചേരാനല്ലൂർ അപകടം; പൊലീസ് വീഴ്ച സമ്മതിച്ച് ആഭ്യന്തര മന്ത്രി, സഭയിലും ചർച്ച

തിരുവനന്തപുരം: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം നിയമസഭയിൽ ചർച്ചയായി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസിൽ തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സമ്മതിച്ചു. നരഹത്യാക്കുറ്റം ആദ്യംതന്നെ ചുമത്തേണ്ടതായിരുന്നുവെന്നും അതിന് കഴിയാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡി.ജി.പിയുമായി സംസാരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ […]
Read more

മലപ്പുറത്ത് യുവാവിന്റെ കാറിടിച്ച് അധ്യാപകൻ മരിച്ചു

മലപ്പുറം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം ഒതുക്കുങ്ങലിൽ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു അപകടം. കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീനാണ് മരിച്ചത്. മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ, ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഷറഫുദ്ദീനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാളുടെ മരണത്തിന് കാരണമായ കുറ്റത്തിന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix