Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ അപകടം; കേസ് ഫയലുകൾ ഡിസിബിക്ക് കൈമാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് 55കാരൻ മരിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിന്റെ ഫയലുകൾ ഡിസിബിക്ക് കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി നടപടികൾ വിലയിരുത്തി. അപകടസമയത്ത് 17കാരനാണ് കാർ ഓടിച്ചിരുന്നതെന്നാണ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നില്ല. ആവശ്യമായ അനുമതി ലഭിച്ചശേഷം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നാണ് വിവരം. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയിട്ടുള്ളത്.

അപകടത്തിൽ തട്ടുകട ഉടമ മരിച്ച സംഭവത്തിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചതായി പോർട്ട്‌ഫോളിയോ ജഡ്ജി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് വിവരം.

മകൻ അപകടമുണ്ടാക്കിയെന്നറിഞ്ഞ ഉടൻ പിതാവായ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് ശരിയായ നടപടിയല്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഔദ്യോഗിക ആവശ്യത്തിനല്ലാതെ പൊലീസ് സ്റ്റേഷനിൽ പോകുമ്പോൾ ജില്ലാ ജഡ്ജിയുടെ അനുമതി തേടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ജഡ്ജിക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിന് പിന്നാലെ 17കാരൻ സ്വന്തം ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ ഇല്ലാതാക്കാനാണോ അക്കൗണ്ട് നീക്കിയതെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ലൈസൻസ് വിലക്കാനും വാഹനത്തിന്റെ ആർസി സസ്‌പെൻഡ് ചെയ്യാനും നീക്കം
അപകടമുണ്ടാക്കിയ 17കാരന് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നത് തടയുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് പരിഗണിക്കുന്നതായാണ് വിവരം. അപകടത്തിൽപ്പെട്ട ബെൻസ് കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്‌പെൻഡ് ചെയ്യുന്നതിനും നീക്കമുണ്ട്.

കേസിലെ പൊലീസ് അന്വേഷണത്തിനൊപ്പം ജുഡീഷ്യൽ തലത്തിലുള്ള നടപടികളും നിർണായകമായിരിക്കുകയാണ്. അപകടത്തിന്റെ സാഹചര്യങ്ങൾ, പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം, സംഭവശേഷം സ്വീകരിച്ച നടപടികൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix